റൂഹാ മൗണ്ട്: AFCM ചിക്കാഗോയുടെ ലീഡറായ തച്ചിൽ ലില്ലി ചേച്ചിയുടെ അപ്പച്ചൻ ഇന്ന് (2023 ആഗസ്റ്റ് 14) നിര്യാതനായി. AFCM ചിക്കാഗോയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ സംഘടിപ്പിക്കുകയും തീക്ഷ്ണമായി ശുശ്രൂഷ ചെയ്യുകയും ചെയ്യുന്ന ലില്ലി ചേച്ചി യുവജനങ്ങൾക്കുവേണ്ടിയുള്ള ശുശ്രൂഷകളിൽ സജീവ സാന്നിധ്യവുമാണ്. അതുപോലെ തന്നെ ചിക്കാഗോയിലെ PLR ന്റെ പ്രവർത്തനങ്ങളും ലില്ലി ചേച്ചിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.
മക്കളെ ദൈവവിശ്വാസത്തിൽ വളർത്തി എല്ലാവരെയും വിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാൻ പ്രാപ്തരാക്കി ഈ ഭൂമിയിലെ ജോലികൾ പൂർത്തിയാക്കി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അപ്പച്ചന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു. അതോടൊപ്പം അപ്പച്ചന്റെ വേർപാടിൽ ദുഃഖിക്കുന്ന ലില്ലി ചേച്ചിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ PDM, AFCM, ASJM, PLR കുടുംബാംഗങ്ങൾ പങ്കുചേരുകയും ചെയ്യുന്നു.
അപ്പച്ചന്റെ മൃതസംസ്കാര ശുശ്രൂഷകൾ 2023 ആഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ 10:00 മണിയ്ക്ക് മുളന്തുരുത്തി മാർ തോമൻ ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.