എ. ഡി 316ൽ രക്തസാക്ഷിയായ അർമേനിയായിലെ സെബാസ്റ്റേയിലെ , മെത്രാനായിരുന്ന ഈ വിശുദ്ധൻ ഒരു ചികിത്സകൻകൂടിയായിരുന്നു. ലിസിനിയൂസ് ചക്രവർത്തിയുടെ ഭരണകാലത്ത് മതമർദ്ദനമുണ്ടായപ്പോൾ ദൈവീകപ്രചോദനമനുസരിച്ച് വനത്തിലേക്ക് ഉൾവലിഞ്ഞ വിശുദ്ധൻ ഒരു ഗുഹയിലാണ് താമസിച്ചത്.മനുഷ്യർക്കും മൃഗങ്ങളുടെയും രോഗങ്ങൾക്ക് ചികിത്സ നൽകിയിരുന്നു.
അക്കാലത്ത് കാപ്പാഡോസിയായിലെ ഗവര്‍ണര്‍ ആയിരുന്ന അഗ്രികോള, ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാനായി സെബാസ്റ്റേയിലെത്തി.മൃഗങ്ങളെ വേട്ടയാടുന്നതിനായി അര്‍ഗിയൂസ് പര്‍വ്വതത്തിലെ വനത്തിലെത്തിയ അദ്ദേഹത്തിന്റെ വേട്ടക്കാർ വിശുദ്ധ ബ്ലെയിസിന്റെ ഗുഹക്ക് മുന്നിലായി ധാരാളം വന്യമൃഗങ്ങളെ കണ്ടു.അവർ അവിടെ എത്തുകയും പ്രാര്‍ത്ഥനയിലായിരിന്ന വിശുദ്ധനെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്‍ അവര്‍ അദ്ദേഹത്തെ പിടികൂടി ഗവര്‍ണറുടെ സമക്ഷം ഹാജരാക്കി.
വിശ്വാസം ഉപേക്ഷിക്കുവാൻ അവരുടെ നിർദേശം വിശുദ്ധൻ അനുസരിച്ചില്ല.വെള്ളത്തില്‍ മുങ്ങിമരിക്കുന്നതിനായി അവര്‍ വിശുദ്ധനെ ഒരു തടാകത്തില്‍ എറിഞ്ഞെങ്കിലും അദ്ദേഹം അത്ഭുതകരമായി വെള്ളത്തിന്റെ മീതെ നില്‍ക്കുകയും, വെള്ളത്തിന് മീതെ നടന്നുകൊണ്ട് തങ്ങളുടെ ദൈവത്തിന്റെ ശക്തി വേട്ടയാടുന്നവരുടെ മുന്നില്‍ തെളിയിക്കുകയും ചെയ്തു.വിശുദ്ധന്‍ കരയിലെത്തിയപ്പോള്‍ അദ്ദേഹത്തെ പിടികൂടി അവർ മര്‍ദ്ദിച്ചു. ഇരുമ്പ് ചീപ്പുകൊണ്ട് അദ്ദേഹത്തിന്റെ തൊലി ചീന്തിയെടുത്തു.തുടർന്ന് തലയറുക്കപ്പെട്ട് വിശുദ്ധൻ രക്തസാക്ഷിത്വം വരിച്ചു.
വിശുദ്ധന്റെ കൈകൾ വഴി അനേകം പേർക്ക് രോഗശാന്തി ലഭിച്ചിട്ടുണ്ട്.അതിലൊന്നാണ് തൊണ്ടയില്‍ മത്സ്യത്തിന്റെ മുള്ള് കുടുങ്ങി ശ്വാസം മുട്ടി മരിക്കാറായ ഒരു കുട്ടിയെ വിശുദ്ധൻ രക്ഷപ്പെടുത്തിയതായി വിവരിക്കുന്ന ഒരു സംഭവം. ഈ സംഭവമാണ് വിശുദ്ധ ബ്ലെയിസിന്റെ തിരുനാള്‍ ദിനത്തില്‍ കണ്ഠനാളങ്ങള്‍ ആശീര്‍വദിക്കുന്ന ആചാരത്തിനു കാരണമായത്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://youtu.be/g7Tkqj4r2zY animated story
https://www.catholiceducation.org/en/culture/catholic-contributions/the-feast-of-st-blaise.html
http://www.pravachakasabdam.com/index.php/site/news/712
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount