Wednesday, December 6, 2023

വി. സെബസ്ത്യാനോസും വി. ഫാബിയൻ മാർപാപ്പയും – ജനുവരി 20

Must read

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

വി. സെബസ്ത്യാനോസ്

കേരളസഭയിൽ ഏറെ പ്രാധാന്യത്തോടെ വണങ്ങപ്പെടുന്ന ഒരു വിശുദ്ധനാണ് വി.സെബസ്ത്യാനോസ്. A.D 255 നർബോനയിൽ ജനിച്ച ഈ വിശുദ്ധൻ അധികകാലം ജീവിച്ചത് മിലാനിലാണ്.28 മത്തെ വയസ്സിൽ റോമാ നഗരത്തിലേക്ക് പോയ വിശുദ്ധൻ മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി സൈനിക സേവനത്തിൽ ഏർപ്പെട്ടു.മതമര്‍ദ്ദനം ശക്തി പ്രാപിച്ചിരുന്ന കാരിനൂസ് ചക്രവർത്തിയുടെ ഭരണകാലത്താണ് അദ്ദേഹം സൈന്യത്തിൽ ചേർന്നത്. ക്രൈസ്തവ വിശ്വാസം പിന്തുടരാൻ സൈനികർക്ക് അനുവാദം ഇല്ലായിരുന്ന ഈ ഭരണകാലത്ത് വിശുദ്ധ സെബസ്ത്യാനോസ് ആണ് അവരെ ഈശോയ്ക്ക് വേണ്ടി മരിക്കാൻ പ്രചോദിപ്പിച്ചത്.

പിന്നീട് കാരിനൂസ് ചക്രവർത്തിയെ ഡയോക്ലേഷൻ ചക്രവർത്തി
കീഴടക്കുകയും സെബസ്ത്യാനോസ് സൈന്യാധിപനായി നിയമിക്കപ്പെടുകയും ചെയ്തു. ഡയോക്ലീഷന്റെ കാലത്ത് പീഡിപ്പിക്കപ്പെട്ട സഭയെ ഓർത്ത് സെബസ്ത്യാനോസ് ഏറെ ദുഃഖിച്ചിരുന്നു. സഭയെയും വിശ്വാസികളെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത സെബസ്ത്യാനോസ് ഒരു ക്രിസ്ത്യാനിയാണെന്ന് എഡി 288 ൽ ഡയോക്ളീഷൻ അറിഞ്ഞു.തുടർന്ന് രാജ്യദ്രോഹ കുറ്റത്തിന് സെബസ്ത്യാനോസിനെ തടവിൽ ആക്കിയ ചക്രവർത്തി അന്യദേവന്മാരെ ആരാധിക്കുവാൻ ആവശ്യപ്പെട്ടു.എന്നാൽ ഇതിന് തയ്യാറാകാതിരുന്ന സെബസ്ത്യാനോസ് ഏക സത്യ ദൈവത്തെ ആരാധിക്കാൻ സധൈര്യം ചക്രവർത്തിയെ ഉപദേശിച്ചു. ഇതിൽ ക്രൂദ്ധനായ ചക്രവർത്തി സെബസ്ത്യാനോസിനെ അമ്പെയ്ത് കൊല്ലാൻ വിധിച്ചു.

ദേഹത്ത് അമ്പുകൾ തുളഞ്ഞു കയറിയ വിശുദ്ധനെ, മരിച്ചെന്ന് കരുതി പടയാളികൾ ഉപേക്ഷിച്ചു പോയി. എന്നാൽ ഐറിൻ എന്ന ഒരു വിധവ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും പിന്നീട് പൂർവാധികം ശക്തിയോടെ വിശുദ്ധൻ ഡയോക്ളീഷന്റെ കൊട്ടാരത്തിൽ എത്തുകയും ചെയ്തു. സഭയെ പീഡിപ്പിച്ചിരുന്ന ഡയോക്ളീഷനെ ശക്തമായ ഭാഷയിൽ വിശുദ്ധൻ ശകാരിച്ചു. ഭയത്താലും കോപത്താലും വിറച്ച ഡയോക്ലീഷൻ സെബസ്‌ത്യാനോസിനെ ഗദ കൊണ്ട് അടിച്ചു കൊല്ലുവാൻ വിധിച്ചു.അങ്ങനെ A.D 288 ജനുവരി 20ന് വി. സെബസ്ത്യാനോസ് രക്തസാക്ഷിത്വം വരിച്ചു.

കടപ്പാട് :www.lifeday.in

വി. ഫാബിയാൻ മാർപാപ്പ

കടുത്ത മതപീഡനം നടത്തിയ ത്രാക്സ് എന്ന റോമൻ ചക്രവർത്തിയുടെ ഭരണത്തിന് ശേഷമായിരുന്നു ഫാബിയൻ പാപ്പ മാർപാപ്പയാകുന്നത്.പീഡനങ്ങളിൽ തളർന്നിരുന്ന സഭ മാർപാപ്പയുടെ നേതൃത്വത്തിൽ പെട്ടെന്ന് ശക്തി പ്രാപിച്ചു.അനേകം പുരോഗമന പ്രവർത്തനങ്ങൾ അദ്ദേഹം സഭയിൽ നടപ്പിലാക്കി.സുവിശേഷപ്രഘോഷണവും, പാഷണ്ഡതകൾക്കെതിരെയുള്ള പോരാട്ടവും ഏറെ പ്രാധാന്യത്തോടെ അദ്ദേഹം കണ്ടു.
അദ്ദേഹം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് 13 വർഷങ്ങൾ കഴിഞ്ഞപ്പോൾ എ.ഡി 249ൽ ചക്രവര്‍ത്തിയായ ഡെസിയൂസ് അധികാരത്തില്‍ വന്നു.ക്രൂരനായ ഡെസിയൂസ് എല്ലാ ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് വിജാതീയരുടെ ദൈവങ്ങളെ ആരാധിക്കണമെന്ന് കല്‍പ്പിച്ചു. ഇത് മൂലം സഭക്ക്‌ നിരവധി വിശ്വാസികളെ നഷ്ടമായി, എന്നിരുന്നാലും ഫാബിയാൻ മാർപാപ്പ ഉൾപ്പടെയുള്ള നിരവധി പേര്‍ തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ക്രൂരമായ പീഡനങ്ങള്‍ സഹിക്കുകയും മരണം വരിക്കുവാൻ തയ്യാറാവുകയും ചെയ്തു. ശത്രുക്കള്‍ പാപ്പായെ പിടികൂടുകയും തടവിലിടുകയും ചെയ്തു. ക്രൂരരായ തന്റെ മര്‍ദ്ദകരുടെ കരങ്ങളാല്‍ പാപ്പാ വധിക്കപ്പെട്ടു. കാലിക്സ്റ്റസ് സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്.

കടപ്പാട് : പ്രവാചകശബ്ദം

ലേഖകൻ : ബ്രദർ ജെറിൻ PDM

ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
St. Fabian 👇
http://www.pravachakasabdam.com/index.php/site/news/635

https://mycatholic.life/saints/saints-of-the-liturgical-year/january-20-saint-fabian-pope-and-martyr/

https://www.catholicculture.org/culture/liturgicalyear/calendar/day.cfm?date=2014-01-20

St. Sebastian 👇
https://www.lifeday.in/lifeday-st-sebastian-life-history/

https://youtu.be/7Ugn9dUknxE ( animated story )

https://mycatholic.life/saints/saints-of-the-liturgical-year/january-20-saint-sebastian-martyr/

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111