എ.ഡി 342ൽ ഇന്നത്തെ ക്രൊയേഷ്യയിലുള്ള ഡൽമേഷ്യയിലായിരുന്നു വി.ജെറോമിന്റെ ജനനം. റോമിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിന് ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നു. ലൗകികസുഖങ്ങളോടുള്ള വലിയ പോരാട്ടത്തിന് ശേഷമായിരുന്നു വി.ജെറോം ജ്ഞാനസ്നാനം സ്വീകരിച്ചത്.ഒരു ഗുഹയിൽ ഏകാന്തജീവിതം നയിച്ചിരുന്ന വിശുദ്ധൻ സഭാധികാരികളുടെ നിർബന്ധത്തിന് വഴങ്ങി പൗരോഹിത്യം സ്വീകരിക്കുകയും വി.ഗ്രിഗറി നാസിയാൻസന്റെ കീഴിൽ വി.ഗ്രന്ഥ പഠനം നടത്തുകയും ചെയ്തു. എ.ഡി 391ൽ ദമാസൂസ് പാപ്പായുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. വി.ഗ്രന്ഥം ഹീബ്രുവിൽനിന്ന് ലത്തീനിലേക്ക് വിവർത്തനം ചെയ്യാൻ മാർപാപ്പ അദ്ദേഹത്തെ ചുമതലപ്പെടുത്തി.ഒരു ഗുഹയിൽ പ്രാർഥനയിലും പരിഹാരത്തിലും ചെലവഴിച്ചിരുന്ന ഏകാന്തവാസക്കാലത്താണ് ഈ കർത്തവ്യം വിശുദ്ധൻ നിർവ്വഹിച്ചത്.വി.ഗ്രന്ഥത്തിന്റെ പുരാതന ലത്തീൻ പതിപ്പായ ‘വുൾഗാത്ത’യ്ക്ക് ഇപ്രകാരം വിശുദ്ധൻ രൂപം നൽകി.പതിനെട്ട് വർഷമെടുത്താണ് വി. ജെറോം ഹീബ്രുവിൽനിന്ന് ലത്തീനിലേക്കുള്ള ഈ വിവർത്തനം പൂർത്തിയാക്കിയതെന്ന് പറയപ്പെടുന്നു.പിന്നീടുള്ള ജീവിതകാലത്ത് ഗുഹയിലെ ഏകാന്തജീവിതത്തിനിടെ വി.ഗ്രന്ഥവ്യാഖ്യാനങ്ങൾ പോലുള്ള അനേകം ഗ്രന്ഥങ്ങൾ വിശുദ്ധൻ തിരുസഭയ്ക്ക് സംഭാവന ചെയ്തു.എ.ഡി 420ലായിരുന്നു വിശുദ്ധന്റെ മരണം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=10
https://www.catholicnewsagency.com/saint/st-jerome-610
http://www.pravachakasabdam.com/index.php/site/news/2663
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount