ഇറ്റലിയിലെ അസീസിയില്‍ 1838ല്‍ ജനിച്ച വിശുദ്ധന്റെ ആദ്യ പേര് ഫ്രാന്‍സെസ്‌കോ പൊസെറ്റിനി എന്നായിരുന്നു. ചെറുപ്പത്തിൽ അനേകം രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.നാലാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട അവൻ തന്റെ യൗവനകാലത്ത് പൂര്‍ണമായും ലൗകിക സുഖങ്ങളില്‍ മുഴുകിയാണു അദ്ദേഹം ജീവിച്ചത്. ഒന്നാന്തരം നര്‍ത്തകനായിരുന്നു അവന് പ്രണയബന്ധങ്ങളുമുണ്ടായിരുന്നു.
എന്നാൽ കുടുംബത്തിലുണ്ടായ അനേകം തകർച്ചകളെത്തുടർന്ന് യേശുവിലേക്ക് തിരിഞ്ഞ അവൻ 1856ൽ പാഷനിസ്റ്റ് സന്യാസസമൂഹത്തിൽ ചേരുകയും വ്യാകുലമാതാവിന്റെ ഗബ്രിയേല്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.വലിയ ഭക്തിയിലും വിധേയത്വത്തിലും മുന്നേറിയ വിശുദ്ധനിൽ മേലധികാരികൾ വലിയ പ്രതീക്ഷകൾ അർപ്പിച്ചു. എന്നാൽ നാല് വർഷത്തെ സന്യാസജീവിതത്തിനു ശേഷം അദ്ദേഹത്തിന് ക്ഷയരോഗം പിടിപെട്ടു.1862ൽ തന്റെ 24ആം വയസ്സിൽ വിശുദ്ധൻ നിത്യാസമ്മാനത്തിനായി വിളിക്കപ്പെട്ടു.1920ൽ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു. ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ അദ്ദേഹത്തെ യുവാക്കളുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. ഇറ്റലിയിലെ വി.ജെമ്മ ഗല്‍ഗാനിയുടെ മാറാരോഗം സുഖപ്പെട്ടത് വി.ഗബ്രിയേലിന്റെ മാധ്യസ്ഥതയാലായിരുന്നു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=3497
https://catholicnovenaapp.com/saints/about-st-gabriel-of-our-lady-of-sorrows/
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount