ഈശോയുടെ ആദ്യ ശിഷ്യന്മാരിൽ ഒരാളായ വി.പീലിപ്പോസ് സ്നാപകയോഹന്നാന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നുവെന്ന് കരുതപ്പെടുന്നു.ജോര്‍ദാന്‍ നദിയില്‍ യേശുവിന്റെ ജ്ഞാനസ്നാനത്തിന് ശേഷം ഉടന്‍ തന്നെ വിശുദ്ധന്‍ യേശുവിന്റെ അനുയായിയായി.യോഹന്നാന്റെ സുവിശേഷം 1ആം അദ്ധ്യായം 43-46 വരെയുള്ള വാക്യങ്ങളിൽ പീലിപ്പോസിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. മറ്റൊരു ശിഷ്യനായ നഥാനയേലിനെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരുന്നതും വിശുദ്ധനാണ്. പാരമ്പര്യമനുസരിച്ച്, ഗ്രീസിൽ സുവിശേഷം പ്രസംഗിച്ച വിശുദ്ധൻ, ഡോമിഷ്യൻ ചക്രവർത്തിയുടെ മതപീഡനത്തിന്റെ സമയത്ത് തലകീഴായി കുരിശിൽ തറയ്ക്കപ്പെട്ടു എന്ന് പറയപ്പെടുന്നു.
വിശുദ്ധ ചെറിയ യാക്കോബ് യേശുവിന്റെ ശിഷ്യനും അതുപോലെതന്നെ യേശുവിന്റെ സഹോദരനുമാണെന്ന് പറയപ്പെടുന്നു. യേശുവിന്റെ അമ്മ മറിയവും യാക്കോബിന്റെ അമ്മ മറിയവും തമ്മിലുള്ള ബന്ധമാണ് ഇതിന് കാരണം. പ്രായക്കുറവ് മൂലമോ, ഉയരക്കുറവ് മൂലമോ മറ്റോ ആകാം, ചെറിയ യാക്കോബ് എന്ന് വിശുദ്ധനെ വിശേഷിപ്പിക്കുന്നത്. ഗലാത്തിയ ലേഖനം രണ്ടാം അധ്യായം ഒമ്പതാം വാക്യത്തിൽ വിശുദ്ധ പൗലോസ് ശ്ലീഹാ യാക്കോബ് ശ്ലീഹായെ സഭയുടെ നേതൃസ്തംഭങ്ങളിൽ ഒരാളായി അവതരിപ്പിക്കുന്നുണ്ട്. ജെറുസലേമിലെ ആദ്യത്തെ മെത്രാനായി യേശു തന്നെ നേരിട്ട് തന്റെ സ്വർഗ്ഗാരോഹണത്തിന് മുമ്പായി വിശുദ്ധനെ നിയമിച്ചു എന്ന് വിശുദ്ധ ജെറോം, വിശുദ്ധ എപ്പിഫാനസ് എന്നീ സഭാപിതാക്കന്മാർ പറയുന്നു. അനേകം വർഷങ്ങൾ ജെറുസലേമിലെ സഭയെ നയിച്ച വിശുദ്ധൻ 96ആം വയസ്സിൽ ജൂതന്മാരുടെ കൈകളിൽ നിന്ന് രക്തസാക്ഷിത്വം വരിക്കുകയാണ് ചെയ്തത്.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=312
https://www.newadvent.org/cathen/11799a.htm
https://www.ewtn.com/catholicism/saints/james-the-lesser-622
https://www.catholic.org/saints/saint.php?saint_id=356
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount