തിരുസഭ ഔദ്യോഗികമായി നാമകരണം ചെയ്തുയർത്തിയിട്ടുള്ള അനേകം വിശുദ്ധാത്മാക്കളുടെ തിരുനാൾ നാം വിവിധ ദിവസങ്ങളിൽ ആഘോഷിക്കാറുണ്ടെങ്കിലും നാമകരണം ചെയ്യപ്പെടാത്തവരും അധികം അറിയപ്പെടാത്തവരുമായ മറ്റനേകം വിശുദ്ധരുണ്ട്. വെളിപാടിന്റെ പുസ്തകത്തിലെ ഏഴാം അധ്യായത്തിൽ വലിയ ഞെരുക്കത്തിൽനിന്ന് വന്നവരും കുഞ്ഞാടിന്റെ രക്തം കൊണ്ട് തങ്ങളുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ചവരും ആയി വിവരിച്ചിട്ടുള്ള വലിയ ജനക്കൂട്ടമാണ് യഥാർത്ഥത്തിൽ വിശുദ്ധരുടെ ഗണം. ഈ വിശുദ്ധരെയെല്ലാം പൊതുവായി വണങ്ങുന്നതിനായിട്ടാണ് സകല വിശുദ്ധരുടെയും തിരുനാൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. എ.ഡി 610ൽ ബോനിഫസ് നാലാമൻ പാപ്പാ പരി. കന്യകാമറിയത്തിന്റെയും രക്തസാക്ഷികളുടെയും അനുസ്മരണം May 13ന് നടത്താൻ ആരംഭിച്ചെങ്കിലും എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ പാപ്പ നവംബർ ഒന്നാം തീയതിയിലേക്ക് സകല വിശുദ്ധരുടെയും തിരുനാൾ എന്ന പേരിൽ ഈ തിരുനാൾ പുന:ക്രമീകരിച്ചു.കത്തോലിക്കാസഭ മുഴുവനിലും ഈ തിരുനാൾ ആഘോഷിക്കപ്പെടുന്നു.
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/allsaints/
https://www.catholicnewsagency.com/saint/all-saints-day-40
http://www.pravachakasabdam.com/index.php/site/news/3040
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount