എ.ഡി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വിശുദ്ധൻ സ്പെയിനിലെ ആദ്യത്തെ രക്തസാക്ഷിയാണ്.ഒരു ഡീക്കൻ ആയിരുന്ന ഇദ്ദേഹം സരഗോസയിലെ ബിഷപ്പായിരുന്ന വി. വലേരിയൂസിന്റെ കീഴിലായിരുന്നു ശുശ്രൂഷ ചെയ്തിരുന്നത്. സംസാരതടസം ഉണ്ടായിരുന്ന അദ്ദേഹം വിശുദ്ധനെ തന്റെ രൂപതയില്‍ വചനപ്രഘോഷണത്തിനായി നിയമിച്ചു.
ശക്തമായ പ്രഘോഷണത്തിലൂടെ വിഗ്രഹാരാധനയ്‌ക്കെതിരെ പ്രബോധനങ്ങൾ നൽകിയ അദ്ദേഹത്തെയും വി. വലേരിയൂസിനെയും റോമൻ ഗവർണർ ആയിരുന്ന ഡാസിയൂസ് കുറ്റക്കാരായി വിധിച്ചു. വലേരിയൂസിനെ നാടുകടത്തുകയും വിൻസെന്റിനെ നീണ്ട കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു.ചമ്മട്ടി ഉള്‍പ്പെടെയുള്ള മാരകമായ മര്‍ദ്ദന ഉപകരണങ്ങള്‍ കൊണ്ടുള്ള പലവിധ മര്‍ദ്ദനങ്ങള്‍ക്കും വിൻസെന്റ് വിധേയനായി. അതിനു ശേഷം കൂര്‍ത്ത ഇരുമ്പ് കഷണങ്ങള്‍ വിതറിയ അറയില്‍ അദ്ദേഹത്തെ വീണ്ടും തടവിലാക്കി.മുറിവുകളിൽ ഉപ്പും പന്നിയുടെ കൊഴുപ്പും പുരട്ടി. പീഡനങ്ങളുടെ ഇടയിലും ദൈവത്തെ സ്തുതിച്ചുകൊണ്ട് സന്തോഷവാനായി കാണപ്പെട്ട വിശുദ്ധനെ കണ്ട് അദ്ദേഹത്തിന്റെ ജയിൽ കാവൽക്കാരൻ മാനസാന്തരപ്പെടാൻ ഇടയായി. പീഡനങ്ങളുടെ ആധിക്യം മൂലം അദ്ദേഹം എ.ഡി 304 ജനുവരി 22 ന് മരണപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/633
https://www.stvincentscathedral.org/st-vincent-of-saragossa
https://www.newadvent.org/cathen/15434b.htm
https://www.catholic.org/saints/saint.php?saint_id=724
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount