1430ൽ സ്പെയിനിൽ ജനിച്ച ഈ വിശുദ്ധൻ അദ്ദേഹത്തിന്റെ മെത്രാന്റെ സ്വാധീനത്താൽ 1445ൽ ഒരു വൈദികനായി.സലമാങ്കയിലെ യൂണിവേഴ്സിറ്റിയിലെ തന്റെ പഠനത്തോടൊപ്പം തന്നെ സുവിശേഷപ്രഘോഷണത്തിനും വിശുദ്ധൻ സമയം കണ്ടെത്തി. ദിവ്യകാരുണ്യ ഈശോയോടുള്ള ആഴമായ ഭക്തി വിശുദ്ധനുണ്ടായിരുന്നു.1463ൽ വിശുദ്ധന് ഒരു മാരകരോഗം പിടിപെടുകയും തുടർന്ന് സന്യാസജീവിതം ആഗ്രഹിച്ച് അഗസ്റ്റീനിയൻ ആശ്രമത്തിൽ ചേരുകയും ചെയ്തു. 1464ൽ സന്യാസവ്രതങ്ങൾ സ്വീകരിച്ചു.തുടർന്ന് നോവീസ് മാസ്റ്ററായും, ആശ്രമാധിപനായും വിശുദ്ധൻ നിയമിക്കപ്പെട്ടു.ആളുകളുടെ അന്തർഗതങ്ങൾ മനസ്സിലാക്കാനുള്ള വരം വിശുദ്ധനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അനേകരെ മാനസാന്തരത്തിലേക്ക് നയിച്ചു.വിഷപ്രയോഗം കൊണ്ടാണ് വിശുദ്ധന്‍ മരണപ്പെട്ടതെന്നു പറയപ്പെടുന്നു. 1479-ല്‍ വിശുദ്ധ ജോണ്‍ തന്റെ സ്വന്തം മരണം മുന്‍കൂട്ടി പ്രവചിച്ചു, അതേ വര്‍ഷം തന്നെ അത് സംഭവിക്കുകയും ചെയ്തു. സലമാങ്കാ നിവാസിയായിരുന്ന ഒരു സ്ത്രീയുടെ രഹസ്യകാമുകന്‍ വിശുദ്ധന്റെ പ്രബോധനങ്ങള്‍ കേട്ട് മാനസാന്തരപ്പെട്ടിരിന്നു. അതിന്റെ പക തീര്‍ക്കുവാനായി ആ സ്ത്രീ വിശുദ്ധന് വിഷം നല്‍കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. 1690-ല്‍ ജോൺ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു .
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1599
https://www.midwestaugustinians.org/st-john-of-sahagun
https://www.catholic.org/saints/saint.php?saint_id=694
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount