1347 ൽ ഇറ്റലിയിലെ സിയന്നായിൽ ജനിച്ച വിശുദ്ധ കാതറിന് ചെറുപ്പത്തിൽ തന്നെ ഏകാന്തജീവിതം ഏറെ ഇഷ്ടമായിരുന്നു. ചെറുപ്പത്തില്‍ തന്നെ സ്വകാര്യ പ്രതിജ്ഞയിലൂടെ അവള്‍ തന്റെ കന്യകാത്വം ദൈവത്തിനായി സമര്‍പ്പിച്ചു.അവൾക്ക് 12 വയസ്സുള്ളപ്പോൾ വിവാഹത്തിനായി നിർബന്ധിക്കപ്പെട്ടെങ്കിലും തന്റെ അഴകുള്ള മുടി മുറിച്ചുകളഞ്ഞുകൊണ്ട് അവൾ അതിനെ എതിർക്കുകയും ചെയ്തു.1365ൽ തന്റെ പതിനെട്ടാം വയസ്സിൽ അവൾ ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്നുകൊണ്ട് സന്യാസവസ്ത്രം സ്വീകരിച്ചു.മൂന്നാം സഭാമുഖം ആയിരുന്നതിനാൽ വീടിനുള്ളിൽ തന്നെയായിരുന്നുകൊണ്ടുള്ള ഏകാന്തതയും പ്രാർത്ഥനയുമായിരുന്നു അവൾ പിന്തുടർന്നിരുന്നത്.മൂന്ന്‍ വര്‍ഷത്തോളം ദൈവത്തോടും തന്റെ കുമ്പസാരകനോടുമൊഴികെ ആരുമായും അവള്‍ സംസാരിച്ചിരുന്നില്ല. ഇതിനിടെ സാത്താന്റെ നിരവധി പരീക്ഷണങ്ങളും പ്രലോഭനങ്ങളും അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം വിശുദ്ധ തന്റെ രക്ഷകന്റെ സഹായത്തോടെ നേരിട്ടു. അനേകം സ്വർഗീയ ദർശനങ്ങൾ ലഭിച്ചിട്ടുള്ള വിശുദ്ധ എഴുതിയിട്ടുള്ള 400 ഓളം കത്തുകളും, dialogue എന്ന ഗ്രന്ഥവും സഭക്ക് ഇന്നും അമൂല്യസമ്പത്തായി നിലകൊള്ളുന്നു.വിശുദ്ധയുടെ അസാധാരണമായ കാരുണ്യം നിരവധി പാപികളെ മാനസാന്തരപ്പെടുത്തുവാന്‍ കാരണമായി. പിയൂസ് രണ്ടാമന്‍ പാപ്പാ വിശുദ്ധ കാതറിനെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്, ”വിശുദ്ധയെ സമീപിക്കുന്ന ആരും തന്നെ മാനസാന്തരപ്പെടാതെ പോയിട്ടില്ല”.വിശുദ്ധ മാനസാന്തരപ്പെടുത്തിയ ആളുകളെ ഒരു നല്ല ജീവിതത്തിലേക്ക് കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ അവരെ കുമ്പസാരിപ്പിക്കുന്നതിനായി ഗ്രിഗറി പതിനൊന്നാമന്‍ പാപ്പാ കാപുവായിലെ വിശുദ്ധ റെയ്മണ്ടിനേയും, മറ്റ് രണ്ട് ഡൊമിനിക്കന്‍ സന്യാസിമാരേയും സിയന്നായില്‍ നിയമിക്കുകയുണ്ടായി.1380ൽ തന്റെ 33-മത്തെ വയസ്സില്‍ റോമില്‍ വെച്ച് വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു.1461ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.1970ൽ പോൾ ആറാമൻ പാപ്പാ വി. അമ്മത്രേസ്യയോടൊപ്പം വി. കാതറിനെ വേദപാരംഗതയായി പ്രഖ്യാപിച്ചു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1225
https://www.catholic.org/saints/saint.php?saint_id=9
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount