1380-ല്‍ ഇറ്റലിയിലെ കരാരയിലാണ് വിശുദ്ധ ബെര്‍ണാഡിന്‍ ജനിച്ചത്.തന്റെ 20ആം വയസ്സിൽ ഇറ്റലിയിൽ ഒരു പകർച്ചവ്യാധി പടർന്നുപിടിച്ചപ്പോൾ വിശുദ്ധൻ അനേകം രോഗികളെ ശുശ്രൂഷിച്ചു.22ആം വയസ്സിൽ ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന വിശുദ്ധൻ ഒരു വർഷത്തിന് ശേഷം പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.വരദാനങ്ങളാൽ നിറഞ്ഞ വിശുദ്ധനെ സുവിശേഷ പ്രഘോഷണത്തിനുള്ള ദൗത്യം അധികാരികൾ ഏൽപ്പിച്ചു. തൊണ്ടരോഗത്തെ തുടർന്ന് പതിഞ്ഞതും ആകർഷകമല്ലാത്തതുമായ സ്വരമായിരുന്നു വിശുദ്ധനുണ്ടായിരുന്നത്.എന്നാൽ പരി. അമ്മയുടെ മധ്യസ്ഥത്താൽ വിശുദ്ധന് രോഗശാന്തി ലഭിച്ചു.വി. വിൻസെന്റ് ഫെററിനു ശേഷം 15ആം നൂറ്റാണ്ടിൽ ഏറെ അറിയപ്പെട്ട വചനപ്രഘോഷകനായിരുന്നു വിശുദ്ധൻ. പിയൂസ് രണ്ടാമൻ പാപ്പാ രണ്ടാം പൗലോസ് എന്നായിരുന്നു വിശുദ്ധനെ വിശേഷിപ്പിച്ചത്.മൂന്നും നാലും മണിക്കൂറുകൾ നീണ്ടു നിൽക്കുന്നതായിരുന്നു വിശുദ്ധന്റെ പ്രഭാഷണങ്ങൾ.1444ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount