റൂഹാ മൗണ്ട്: തീവ്രവാദം പടരുകയാണ്. സിറിയ, ഇറാഖ് ഇപ്പോൾ അഫ്ഗാനിസ്ഥാൻ. ഇസ്ലാമിക ഭീകരർ തങ്ങളുടെ ക്രൂരത തുടരുന്നു. ഇസ്ലാമിക തീവ്രവാദികൾ ഭരണം പിടിച്ചെടുത്ത ഇങ്ങനെയുള്ള രാജ്യങ്ങളിൽ നിന്നെല്ലാം ഓടി രക്ഷപ്പെട്ടവർ അഭയാർത്ഥികളായി പല രാജ്യങ്ങളിലും ചേക്കേറി. ഇതിൽ എത്രപേരാണ് ശരിക്കും അഭയാർത്ഥികൾ. ഇതിൽ ചതിയുടെ വശങ്ങൾ കാണുന്നില്ലേ?. അഭയാർത്ഥികൾ എന്ന പേരിൽ അഭയാർത്ഥികളോടൊപ്പം തീവ്രവാദികളും മറ്റുരാജ്യങ്ങളിൽ കയറിയിട്ടില്ല എന്ന കാര്യത്തിൽ ഉറപ്പ് വല്ലതുമുണ്ടോ?. അഭയാർത്ഥികളെ സ്വീകരിച്ച രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ നാം കാണുന്നതല്ലേ.
അഭയാർത്ഥികൾ എന്ന പേരിൽ മറ്റു രാജ്യങ്ങളിലേക്ക് ഭീകരരും ചേക്കേറുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാണല്ലോ ഫ്രാൻസിലും ജർമനിയിലുമൊക്കെ പല ദുരന്തങ്ങളും സംഭവിച്ചത്. അഫ്ഗാനിസ്ഥാന്റെ കാര്യത്തിലും ഇതുതന്നെയാവാം സ്ഥിതി. അഫ്ഗാനിൽനിന്നും അഭയാർത്ഥികളെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഒരു മുന്നറിയിപ്പാണ് ഫ്രാൻസിലും ജർമനിയിലുമെല്ലാം നടന്ന സംഭവങ്ങൾ. അഭയാർത്ഥികളെ സ്വീകരിക്കണ്ട എന്നല്ല. അഭയം വേണ്ടവരെ സ്വീകരിക്കുകതന്നെ വേണം. സ്വീകരിക്കുബോൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ താലിബാൻ ഇവിടെയും ആവർത്തിക്കപ്പെടും.
അഭയാർത്ഥികളെ സ്വീകരിക്കാത്ത പോളണ്ടിന്റെ ചരിത്രവും അഭയാർത്ഥികളെ സ്വീകരിച്ച ഫ്രാൻസിന്റെ ചരിത്രവും ഒന്നുതിരിഞ്ഞു നോക്കുക. എല്ലാം പകൽപോലെ വ്യക്തമല്ലേ.