എ ഡി 231ൽ സിസിലിയായിലെ കറ്റാനിയായിലാണ് വിശുദ്ധയുടെ ജനനം. കത്തോലിക്കാ സഭയിൽ വണങ്ങപ്പെടുന്ന കന്യകമാരായ വിശുദ്ധരിൽ പ്രമുഖസ്ഥാനം വിശുദ്ധ അഗതയ്ക്കുണ്ട്. സിസിലിയിലെ ഗവര്‍ണര്‍ ആയിരുന്ന ക്വിന്റ്യാനൂസ് അവളെ കാണുവാനിടയാകുകയും അവളില്‍ ആകൃഷ്ടനാകയും ചെയ്തു. പക്ഷെ ക്രിസ്തുവിന് തന്നെത്തന്നെ സമർപ്പിച്ചിരുന്ന വിശുദ്ധ അയാളെ നിരസിച്ചു. ഇതിന്റെ ഫലമായി, ക്രിസ്ത്യാനിയാണെന്ന കാരണത്താൽ ഗവര്‍ണറുടെ ന്യായാസനത്തിനു മുന്‍പില്‍ അവൾ ഹാജരാക്കപ്പെട്ടു.എല്ലാ ബഹുമാനങ്ങളെക്കാളും ക്രിസ്തുവിന്റെ ദാസിയായിരിക്കുവാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചുകൊണ്ട് അവൾ തന്റെ വിശ്വാസം ഏറ്റുപറഞ്ഞു.
തുടർന്ന് ക്രൂരമായ പീഡനങ്ങൾ അവൾ നേരിട്ടു.
അവളെ മര്‍ദ്ദനഉപകരണത്തിനുമേല്‍ വരിഞ്ഞുകെട്ടി ചുട്ടുപഴുപ്പിച്ച ഇരുമ്പ് കമ്പികള്‍ കൊണ്ട് പൊള്ളിച്ചു, കൂടാതെ അവര്‍ വിശുദ്ധയുടെ മാറിടങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ചു.ആ രാത്രിയില്‍ ഒരു ആദരണീയനായ ഒരു വൃദ്ധന്‍ അവളെ സുഖപ്പെടുത്തുവാനുള്ള മരുന്നുകളുമായി വിശുദ്ധയുടെ അരികിലെത്തി, വിശുദ്ധ പത്രോസ് ശ്ലീഹയായിരുന്നു അത്.പെട്ടെന്ന്‍ തന്നെ അവള്‍ വിശുദ്ധ പത്രോസിനാല്‍ അത്ഭുതകരമായി സുഖം പ്രാപിച്ചു. “എന്റെ യേശുവിന്റെ പിതാവേ, ഞാന്‍ നിന്നെ സ്തുതിക്കുന്നു, കാരണം നിന്റെ അപ്പസ്തോലന്‍ എന്റെ മാറിടങ്ങള്‍ സുഖപ്പെടുത്തി.”
നാല് ദിവസത്തിന് ശേഷം അവളെ വീണ്ടും ന്യായാധിപന്റെ മുന്‍പില്‍ കൊണ്ടുവന്നു. അവള്‍ സുഖപ്പെട്ടത് കണ്ട ന്യായാധിപന്‍ അത്ഭുതപ്പെട്ടു, എന്നിരുന്നാലും അവള്‍ തങ്ങളുടെ ദൈവത്തെ ആരാധിക്കുവാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു; ഇത് യേശുവിലുള്ള തന്റെ വിശ്വാസം വീണ്ടും ഏറ്റുപറയുന്നതിനു അവളേ പ്രേരിപ്പിച്ചു. ഇതിനേ തുടര്‍ന്ന്‍ ഗവര്‍ണറുടെ ഉത്തരവ് പ്രകാരം അവര്‍ വിശുദ്ധയെ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ക്കും, ചുട്ടുപഴുത്ത കല്‍ക്കരിക്കും മുകളിലൂടെ ഉരുട്ടി.ജനരോഷത്തെ ഭയന്ന്, പകുതി മരിച്ച വിശുദ്ധയെ തടവറയിലടക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. ആ തടവറയുടെ മധ്യത്തില്‍ നിന്ന്‍, കൈകള്‍ വിരിച്ചുപിടിച്ചുകൊണ്ടവള്‍ തന്റെ അവസാന നിമിഷം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “എന്റെ കര്‍ത്താവായ യേശുവേ, നല്ല ഗുരുവേ, ഞാന്‍ നിനക്ക് നന്ദി പറയുന്നു, മര്‍ദ്ദകരുടെ പീഡനങ്ങള്‍ക്ക് മേല്‍ നീ എനിക്ക് വിജയം സമ്മാനിച്ചു, ഇനി നിന്റെ നിത്യാനന്ദത്തില്‍ വസിക്കുവാന്‍ എന്നെ അനുവദിച്ചാലും.”ഇപ്രകാരം പ്രാര്‍ത്ഥിച്ച ഉടനേ വിശുദ്ധ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. എ ഡി 251ലായിരുന്നു വിശുദ്ധയുടെ മരണം എന്ന് കരുതപ്പെടുന്നു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.roman-catholic-saints.com/st-agatha.html
http://www.pravachakasabdam.com/index.php/site/news/710
https://www.catholic.org/saints/saint.php?saint_id=14
https://youtu.be/KPNkTPNTbrM *animated story*
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount