റൂഹാ മൗണ്ട്: സീറോ മലബാർ സിനഡിന്റെ അനുമതിയോടെ പ്രസിദ്ധീകരിയ്ക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സീറോമലബാർ സഭയുടെ സ്വന്തം പത്രമായ സീറോമലബാർ വിഷൻ ഓൺലൈൻ പത്രം എല്ലാവരിലേക്കും എത്തിക്കുവാൻ ആഹ്വാനം ചെയ്ത് സേവ്യർ ഖാൻ വട്ടായിലച്ചൻ. അട്ടപ്പാടി കൽക്കുരിശുമലയിൽ ആദ്യശനി കൺവെൻഷൻ ശുശ്രൂഷകൾക്കായി എത്തിയപ്പോഴാണ് വട്ടായിലച്ചൻ ഈ കാര്യം വ്യക്തമാക്കിയത്.
കത്തോലിക്കാസഭയ്‌ക്കെതിരെ നുണപ്രചരണങ്ങളും അവഹേളനങ്ങളും മാത്രം ലക്ഷ്യംവച്ച് ഒട്ടനവധി പത്രമാധ്യമങ്ങൾ പ്രവർത്തിക്കുബോൾ സഭയുടെ വാർത്തകൾ സഭയുടെ സ്വന്തം പത്രത്തിൽ സത്യസന്ധമായി അറിയുന്നതിനായി എല്ലാ ക്രൈസ്തവരും ഈ ഓൺലൈൻ പത്രത്തെ സപ്പോർട്ട് ചെയ്യണമെന്നും പ്രചരിപ്പിക്കണമെന്നും വട്ടായിലച്ചൻ കൂട്ടിച്ചേർത്തു.
സീറോമലബാർ സഭയിലെ 35 രൂപതകളിലെയും സഭയിലെ സമർപ്പിത സമൂഹങ്ങളിലെയും വാർത്തകളാണ് പ്രധാനമായും സീറോമലബാർ വിഷൻ ഓൺലൈൻ പത്രത്തിലൂടെ പ്രസിദ്ധീകരിക്കുന്നത്. കൂടാതെ സഭയുടെതന്നെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും വാർത്തകളും ഓൺലൈൻ പാത്രത്തിൽ ഉൾപ്പെടുത്തുന്നുണ്ടെന്നാണ് പത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
സീറോമലബാർ സഭയുടെ ഈ വലിയ ഉദ്യമത്തെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി വട്ടായിലച്ചൻ വ്യക്തമാക്കി. ഇത് വിശ്വാസികളിലേയ്ക്ക് എല്ലാവരിലേക്കും എത്തിക്കുകയും സാധിക്കുന്നത എല്ലാ മീഡിയ സംവിധാനങ്ങളിലൂടെയും ഷെയർ ചെയ്ത് എല്ലാവരെയും അറിയിക്കണമെന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ ആവർത്തിച്ചു.