Wednesday, February 21, 2024

സീറോ മലബാര്‍ സിനഡ് ഓഗസ്റ്റ് 16 മുതൽ: ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

അട്ടപ്പാടി: സീറോമലബാർ സഭയിലെ മെത്രാന്മാരുടെ 29-ാം സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് മാസം നടക്കുവാനിരിക്കെ ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സഭയുടെ നവീകരിക്കപ്പെട്ട കുർബാനക്രമത്തിനു പരിശുദ്ധ സിംഹാസനം അംഗീകാരം നൽകിയ പശ്ചാത്തലത്തില്‍ സഭയിൽ എല്ലാ തലങ്ങളിലും പൂർണമായ ഐക്യം കൈവരുന്നതിനും സഭയുടെ ചൈതന്യം പരിപോഷിപ്പിക്കുന്നതിനും ഉപയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി സര്‍ക്കുലറില്‍ കുറിച്ചു.

ജൂലൈ മാസം 27 മുതൽ സിനഡു സമാപിക്കുന്ന ഓഗസ്റ്റ് 27 വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുവാനാണ് ആഹ്വാനം. മാസത്തിലെ വെള്ളിയാഴ്ചകളിൽ സാധിക്കുന്നവരെല്ലാം ഉപവാസമെടുക്കുന്നതും ഉചിതമായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2021 ഓഗസ്റ്റ് 16 മുതൽ 27 വരെ തീയതികളില്‍ ഓൺലൈനായാണ് സിനഡ് നടക്കുക. പുതുക്കിയ കുർബാനക്രമം നടപ്പിൽ വരുന്നതോടൊപ്പം എല്ലാ രൂപതകളിലും സമർപ്പിത ഭവനങ്ങളിലും ഒരേ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കണമെന്നു 2021 ജൂലൈ 3-ന് പുറപ്പെടുവിച്ച തിരുവെഴുത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായ ആഹ്വാനം നൽകിയിട്ടുണ്ടെന്നും പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം നടപ്പിൽ വരുത്തുന്നതിനുള്ള തീയതി ആഗസ്റ്റു മാസത്തിലെ സിനഡിൽ തീരുമാനിക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.

കേരളത്തിലെ 13 രൂപതകളിലെയും കേരളത്തിനു പുറത്ത് ഇന്ത്യയിലുള്ള 18 രൂപതകളിലെയും ഇന്ത്യയ്ക്കു വെളിയിലുള്ള ഈ രൂപതകളിലെയും യൂറോപ്പിലെ അപ്പസ്തോലിക് വിസിസ്റ്റേഷനിലെയും 46 മെത്രാന്മാരും റിട്ടയർ ചെയ്ത 16 മെത്രാന്മാരും ഉൾപ്പെടെ 62 പേരാണ് സിനഡിൽ സംബന്ധിക്കുന്നത്.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111