റൂഹാ മൗണ്ട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ രണ്ടാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് (2022 ആഗസ്റ്റ് 16) ആരംഭിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമികത്വത്തിൽ പിതാക്കന്മാർ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടാണ് സിനഡിന് തുടക്കം കുറിച്ചത്.