റൂഹാ മൗണ്ട്: സീറോ മലബാർ സഭയുടെ സിനഡ് നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കുവാൻ AFCM USA യുടെ നേതൃത്വത്തിൽ ആരാധനയും മധ്യസ്ഥപ്രാർത്ഥനയും നടത്തപ്പെടുന്നു. 2021 ആഗസ്റ്റ് 20 ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാത്രി 09:00 മണി മുതൽ ആഗസ്റ്റ് 21 രാവിലെ 10:00 മണി വരെയാണ് ആരാധന നടത്തപ്പെടുന്നത്.
അറ്റ്ലാന്റയിലുള്ള AFCM മധ്യസ്ഥപ്രാർത്ഥന സെന്ററിൽ നിന്നും ഓൺലൈനിലൂടെ ലൈവ് ആയാണ് ആരാധനയും മധ്യസ്ഥപ്രാർത്ഥനയും നടത്തപ്പെടുന്നത്. ZOOM വഴിയാണ് ലൈവ് നടത്തപ്പെടുന്നത്. AFCM USA നേതൃത്വം നൽകുന്ന ഈ ആരാധനാ ശുശ്രൂഷയിൽ പങ്കെടുത്ത് മധ്യസ്ഥം പ്രാർത്ഥിക്കുവാൻ ഏവരെയും ക്ഷണിയ്ക്കുന്നു.
ആരാധനാ ശുശ്രൂഷയിൽ പങ്കെടുക്കുവാനുള്ള ZOOM ID യും PASSCODE ഉം ചുവടെ കൊടുത്തിരിക്കുന്നു.
ZOOM ID : 828 0738 7628
PASSCODE : jesus