റൂഹാ മൗണ്ട്: അടുത്തകാലഘട്ടങ്ങളിൽ ഒന്നും നേരിട്ടിട്ടില്ലാത്ത തരത്തിൽ ക്രൈസ്തവർക്കുനേരെ പലതരത്തിൽ ആക്രമണങ്ങൾ ഏറിവരുകയാണ് ഈ കാലഘട്ടത്തിൽ. നാം ചിന്തിക്കാത്ത രീതിയിൽ ക്രൈസ്തവരുടെ നാശം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കാര്യമാണ് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. കത്തോലിക്കാ യുവതീയുവാക്കളുടെ നാശം ലക്ഷ്യംവെച്ച് ലവ് ജിഹാദ് പോലുള്ള കെണികൾക്കുപിന്നാലെ നാർക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്നും ക്രൈസ്തവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പാലാ രൂപതാധ്യക്ഷനായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്.
കുറവിലങ്ങാട് പള്ളിയിലെ എട്ടു നോമ്പ് തിരുനാള്‍ സമാപന ദിനത്തില്‍ പങ്കുവെച്ച സന്ദേശത്തിലാണ് പിതാവ് ഈ കാര്യം വ്യക്തമാക്കിയത്. ലഹരിമരുന്നുമായി ക്രൈസ്തവരെ ലക്ഷ്യംവെച്ച് ഒരുവിഭാഗം ഇതിനുവേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളിലൂടെയാണ് ക്രൈസ്തവരെ ഇക്കൂട്ടർ വലവീശിപ്പിടിക്കുന്നതെന്നും അഭിവന്ദ്യ പിതാവ് വ്യക്തമാക്കി.
പ്രണയവിവാഹം എന്ന പേരിൽ ലവ് ജിഹാദിലൂടെ നമ്മുടെ പെൺകുട്ടികളെ നഷ്ടപ്പെടുന്നുണ്ടെന്നും അത് പ്രണയ വിവാഹമല്ല നശിപ്പിക്കലാണെന്നും ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറ്റുപല താൽപര്യങ്ങളാണ് ഉള്ളതെന്നും പിതാവ് വ്യക്തമാക്കി. പ്രണയ വിവാഹമെന്നുപറഞ്ഞ് നടത്തപ്പെടുന്ന ലവ് ജിഹാദിന്റെ കെണിയിൽ വീണ പലപെൺകുട്ടികളും ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നതെന്നും ഇതിനെയാണ് എതിർക്കുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു.
അമുസ്ലീങ്ങളായവരെ നശിപ്പിക്കുന്നതിനുവേണ്ടി കഞ്ചാവ്, മയക്കുമരുന്ന് എന്നിങ്ങനെ പലതരത്തിലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് അടിമകളാക്കുകയും അങ്ങനെ അവരെ നശിപ്പിക്കുകയും ചെയ്യുന്നതിനെയാണ് നാർക്കോട്ടിക് ജിഹാദ് എന്ന് പറയുന്നതെന്നും നമ്മുടെ നാട്ടിൽ ഐസ്ക്രീം പാര്‍ലറുകളും, മധുര പാനീയ കടകളും ഇതിനുവേണ്ടി ചില തീവ്ര നിലപാടുകാർ നടത്തുന്നത് ഇപ്പോൾ ചർച്ചയാകുന്നുണ്ടെന്നും അഭിവന്ദ്യ പിതാവ് വ്യക്തമാക്കി.
ക്രൈസ്തവരെയും, ഹൈന്ദവരെയും ലക്ഷ്യംവെച്ച് ഇത്തരത്തിൽ ചില തീവ്ര നിലപാടുള്ളവർ കേരളത്തിൽ ശക്തിപ്രാപിക്കുന്നുണ്ടെന്നും മറ്റു മതങ്ങളിൽപ്പെട്ടവരെ ആയുധമില്ലാതെ ഇത്തരത്തിൽ നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഇത്തരം ചതിക്കുഴികളിൽ വീഴാതെ യുവതീയുവാക്കൾ ജാഗ്രത പാലിക്കണമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു.