A. D 560 ൽ സ്പെയിനിലെ കാര്‍ത്താജേന എന്ന പട്ടണത്തിൽ ജനിച്ച വേദപാരംഗതനായ വി.ഇസിദോർ, സ്പെയിനിൽ ഏറെ ആദരിക്കപ്പെടുന്ന ഒരു വിശുദ്ധനാണ്.ഒരു വിശുദ്ധ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ സഹോദരന്മാരായ ലിയാണ്ടറും ഫ്ലൂജെന്റിയൂസും,സഹോദരി ഫ്ലോറെന്റിയാനയും കത്തോലിക്കാസഭയിലെ വിശുദ്ധരാണ്. തന്റെ സഹോദരനായ വിശുദ്ധ ലിയാണ്ടറിന്റെ കീഴിലായിരുന്നു വിശുദ്ധൻ വിദ്യാഭ്യാസം നടത്തിയത്.എ. ഡി 600-ല്‍ വിശുദ്ധ ലിയാണ്ടറിന്റെ നിര്യാണത്തോടെ, അദ്ദേഹത്തെ പിന്തുടര്‍ന്ന്‍ 601 ൽ സെവില്ലേ സഭയുടെ മെത്രാപ്പോലീത്തയായി. നിരവധി സമ്മേളനങ്ങളിലൂടെ അദ്ദേഹം സ്പെയിനിലെ സഭയില്‍ അച്ചടക്കം വീണ്ടെടുക്കുകയും, സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു.വി. ഇസിദോര്‍ തന്റെ പ്രയത്നങ്ങളുടെ നേട്ടങ്ങള്‍ ഭാവിതലമുറകള്‍ക്ക് വേണ്ടി സൂക്ഷിച്ചിരുന്നു. നിരവധി ഉപകാരപ്രദമായ രചനകള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ആത്മീയ രചനകള്‍ ആരുടേയും ഹൃദയത്തെ സ്പര്‍ശിക്കുന്നവയാണ്.37 വർഷക്കാലം സേവില്ലെയിലെ മെത്രാനായി സേവനം ചെയ്ത അദ്ദേഹം എ. ഡി 636ലാണ് മരണമടയുന്നത്.തന്റെ സമ്പത്ത് എല്ലാം ദരിദ്രർക്ക് ദാനം ചെയ്തതിനുശേഷം ആണ് അദ്ദേഹം മരിച്ചത്.ഇന്റർനെറ്റ് ഉപയോക്താക്കളുടെ മധ്യസ്ഥനാണ് വി. ഇസിദോർ.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1088
https://www.catholic.org/saints/saint.php?saint_id=58
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount