റൂഹാ മൗണ്ട്: സെഹിയോൻ യു കെ പ്രതിമാസ രണ്ടാം ശനി അഭിഷേകാഗ്നി കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കൺവെൻഷനിൽ ഈ മാസം അദിലാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമ്മികത്വം വഹിക്കും. കൂടാതെ റവ. ഫാ. സിറിൽ ജോൺ ഇടമനയും ഇ മാസം കൺവെൻഷന്റെ നേതൃത്വ നിരയിൽ ഉണ്ടായിരിക്കും. ബഹുമാനപ്പെട്ട ഷൈജു നടുവത്താനിയിൽ അച്ചനാണ് കൺവെൻഷൻ നയിക്കും.
ബർമിങ്ഹാം ബെഥേൽ സെന്ററിൽ വെച്ചാണ് കൺവെൻഷൻ നടത്തപ്പെടുന്നത്. യൂറോപ്പിലെ പ്രശസ്‌തമായ കോർ എറ്റ് ലുമെൻ മിനിസ്ട്രിയുടെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ആൻഡ്രൂ ഫവ കൺവെൻഷനിൽ ഇംഗ്ലീഷ് ശുശ്രൂഷകളിൽ പങ്കുചേരും. സെഹിയോൻ യു കെ രണ്ടാം ശനി കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി കൺവെൻഷൻ എന്ന പേരിലാണ് നടത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ ആത്മീയ നേതൃത്വത്തിലാണ് ഈ കൺവെൻഷൻ നടത്തപ്പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം തുടങ്ങിയവ രണ്ടാം ശനി അഭിഷേകാഗ്നി കൺവെൻഷനിൽ ഉണ്ടായിരിക്കും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും കൺവെൻഷൻ സ്ഥലത്തേയ്ക്ക് എത്തുന്നതിന് ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം തുടങ്ങിയ ശുശ്രൂഷകളാണ് രണ്ടാം ശനി അഭിഷേകാഗ്നി കൺവെൻഷനിൽ ഉണ്ടായിരിക്കുക.
കൺവെൻഷൻ സംബന്ധിച്ച വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239