അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ആദ്യവെള്ളി ഏകദിന കൺവെൻഷൻ 2021 മാർച്ച് 05 ന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് അട്ടപ്പാടി സെഹിയോനിൽ ശുശ്രൂഷകൾ നടത്തപ്പെടുന്നത്.
സെഹിയോൻ ആദ്യവെള്ളി കൺവെൻഷൻ ശുശ്രൂഷകൾ 2021 മാർച്ച് 05 വെള്ളിയാഴ്ച രാവിലെ 09:00 മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2:00 ന് സമാപിക്കുന്നു. ആദ്യവെള്ളി ഏകദിന കൺവെൻഷൻ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ലൈവായി കാണാൻ അവസരം ഒരുക്കിയിരിക്കുന്നു.
യൂട്യൂബിൽ Fr. Xavier Khan Vattayil Live എന്ന് ടൈപ്പ് ചെയ്താൽ യൂട്യൂബ് ചാനൽ ലഭ്യമാണ്. അതിൽ സെഹിയോൻ ആദ്യവെള്ളി കൺവെൻഷൻ ശുശ്രൂഷകൾ ലൈവ് ആയി കാണാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ Sehion Retreat Centre എന്ന യൂട്യൂബ് ചാനലിലും ആദ്യവെള്ളി കൺവെൻഷൻ ശുശ്രൂഷകൾ കാണാവുന്നതാണ്. ഫേസ്ബുക്കിലും ആദ്യവെള്ളി കൺവെൻഷൻ ലൈവ് ലഭ്യമാണ്. Fr. Xavier Khan Vattayil എന്ന ഫേസ്ബുക്ക് പേജിലും Sehion Ministries ഫേസ്ബുക്ക് പേജിലും ആദ്യവെള്ളി ശുശ്രൂഷകൾ ലൈവായി ഉണ്ടായിരിക്കുന്നതാണ്.