അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന അഭിഷേകാഗ്നി ഓൺലൈൻ ബൈബിൾ കൺവെൻഷൻ ഇന്ന് (2022 – ഓഗസ്റ്റ് 12) ആരംഭിക്കും. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷനിൽ ദൈവസ്തുതിപ്പുകൾ, വചന പ്രഘോഷണം, വിടുതൽ പ്രാർത്ഥനകൾ, രോഗശാന്തി ശുശ്രൂഷകൾ, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ ശുശ്രൂഷകളാണ് ഉണ്ടായിരിക്കുക.
ഇന്ത്യൻ സമയം വൈകിട്ട് 5.30 PM മുതൽ 8.30 PM വരെയാണ് കൺവെൻഷൻ സമയം. Fr Xavier Khan Vattayil Live എന്ന യൂട്യൂബ് ചാനലിലൂടെയാണ് കൺവെൻഷൻ തത്സമയം വിശ്വാസികളിലേക്ക് എത്തുക.
യൂട്യൂബ് ലിങ്ക് ചുവടെ ചേർക്കുന്നു.
https://www.youtube.com/c/FrXavierKhanVattayilLive