റൂഹാ മൗണ്ട്: സോഫിയ ടൈംസ് പുറത്തിറക്കിയ ”ഈശോ” (From the Bible) എന്ന ഹ്രസ്വ ചിത്രം എല്ലാവരും കാണണമെന്ന് ഫാ. സേവ്യർ ഖാൻ വട്ടായിൽ. ഈശോ വെറുമൊരു പേര് മാത്രമാണെന്ന് കരുതിയവർക്ക് തെറ്റി അത് ഞങ്ങളുടെ ഹൃദയമാണ്.
സിനിമകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ക്രൈസ്തവ അവഹേളനം തുടർക്കഥയാകുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഈശോ (not from the Bible) എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമ വലിയ വിവാദമായിരുന്നു. ക്രൈസ്തവർ ഒന്നടങ്കം നാദിർഷായുടെ ഈ ക്രൈസ്തവ അവഹേളന സിനിമയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് ഈശോ എന്ന നാമത്തിന്റെ മഹത്വമറിയിച്ച് സോഫിയ ടൈംസ് ഈശോ (From the Bible) എന്ന ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
ഈശോ എന്ന നാമത്തിന്റെ മഹത്വം അറിയാതെ മനഃപൂർവം ക്രൈസ്തവ സമുദായത്തെ കരിവാരിത്തേക്കുവാൻ ശ്രമിക്കുന്നവർ സോഫിയ ടൈംസ് പുറത്തിറക്കിയ ഈശോ (From the Bible) എന്ന ഹ്രസ്വ ചിത്രം ഒന്നു കാണണം. ഈശോ എന്ന നാമത്തിന്റെ മഹത്വം മനസ്സിലാക്കണം. ഒന്നും രണ്ടുമല്ല എത്രയോ സിനിമകളാണ് ക്രൈസ്തവ സമുദായത്തെയും ക്രൈസ്തവ വിശ്വാസത്തെയും പൊതുസമൂഹത്തിൽ താറടിച്ചുകാണിക്കുവാൻ ഒരു പ്രത്യേക ഗൂഢ ലക്ഷ്യത്തോടെ തുടർച്ചയായി പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ഇത് ചില തീവ്ര ചിന്താഗതിക്കാരുടെ ഗൂഢതാത്പര്യങ്ങൾക്കുവേണ്ടി മനഃപൂർവം ചെയ്യുന്നതല്ലേ.
ഇതിനെല്ലാം ഒരു മറുപടിയാണ് സോഫിയ ടൈംസ് പുറത്തിറക്കിയ ഈശോ (From the Bible) എന്ന ഹ്രസ്വ ചിത്രം. ഒരു ക്രിസ്ത്യാനി ജനനം മുതൽ മരണം വരെ നെഞ്ചോടു ചേർക്കുന്ന നാമമാണ് ഈശോ എന്ന നാമം. കൊച്ചുകുഞ്ഞുമുതൽ വർദ്ധക്യത്തിലുള്ളവർ വരെ ജീവനേക്കാളധികം സ്നേഹിക്കുന്ന ഈശോയെ ഒരു പേരുപയോഗിച്ചുകൊണ്ടാണെങ്കിൽപ്പോലും പൊതുസമൂഹത്തിനുമുന്നിൽ താറടിച്ചുകാണിയ്ക്കാൻ അനുവദിക്കരുത്.
അതേ ഇതൊരു ജനത്തിന്റെ വേദനയാണ്. ഈശോ എന്ന നാമത്തെ ദുരുപയോഗിക്കാൻ ശ്രമിക്കുമ്പോൾ അത് തടയാൻ ശ്രമിക്കുന്നത് ഒരു ബഹളം വയ്ക്കലോ വർഗീയതയോ അല്ല ഒരു ക്രൈസ്തവന്റെ കടമയാണ് എന്ന് ഈ ഹ്രസ്വചിത്രം നമ്മെ ഓർമിപ്പിക്കുന്നു. ഒരു ക്രിസ്ത്യാനി കടന്നുപോകുന്ന എല്ലാ സാഹചര്യങ്ങളിലും അത് അനുകൂലമായാലും പ്രതികൂലമായാലും അവന്റെ അവസാന ശ്വാസത്തിൽപ്പോലും ഈശോയാണ്. അതുകൊണ്ടാണീ പ്രതിഷേധങ്ങൾ അത് വർഗീയതയല്ല.
സോഫിയ ടൈംസ് പുറത്തിറക്കിയ വെറും 2.45 മിനിറ്റിൽ താഴെ മാത്രം സമയമുള്ള ഈശോ (From the Bible) എന്ന ഹ്രസ്വ ചിത്രം വളരെ നല്ലതാണെന്നും അച്ചൻ കണ്ടുവെന്നും കാണാത്തവർ നിർബന്ധമായും കാണണമെന്നും വട്ടായിലച്ചൻ ഓർമിപ്പിച്ചു.
ഈശോ (From the Bible) എന്ന ഹ്രസ്വ ചിത്രം കാണുന്നതിനായുള്ള സോഫിയ ടൈംസിന്റെ യൂട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർക്കുന്നു.