സ്മിർണയിലെ മെത്രാനും വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ശിഷ്യനും അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ സുഹൃത്തുമായ വി.പോളികാർപ്പ്, ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച ആദ്യകാല ക്രിസ്തീയ രക്തസാക്ഷികളില്‍ ഒരാളായിരുന്നു.എഡി 80-ലാണ് അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ, വിശുദ്ധ പോളികാര്‍പ്പിനെ ക്രിസ്തുവിലേക്ക് ആനയിച്ചത്. ജെറുസലേമിന് സമീപമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. വി.യോഹന്നാൻ ശ്ലീഹാ, താൻ പത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെടുന്നതിന് മുമ്പ് വി.പോളികാർപ്പിനെ സ്മിർണയിലെ മെത്രാനായി നിയമിച്ചു. അനേകം പാഷണ്ഡതകളും മതപീഡനങ്ങളും അരങ്ങുവാണിരുന്ന കാലത്താണ് വിശുദ്ധൻ സ്മിർണായിലെ സഭയെ നയിച്ചത്.ഏകദേശം 70 വർഷക്കാലം മെത്രാനായി സേവനം ചെയ്ത ഇദ്ദേഹം ഈസ്റ്റർ ആഘോഷിക്കുന്ന സമയത്തെപ്പറ്റിയുള്ള വിവാദമുണ്ടായപ്പോൾ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും, മാർസിയൻ പാഷണ്ഡത പ്രചരിച്ചപ്പോൾ അതിനെ പ്രതിരോധിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.
മാർക്കസ് ഔറേലിയസ് ചക്രവർത്തി സഭയ്‌ക്കെതിരെ നടത്തിയ പീഡനങ്ങളിൽ സ്മിർണായിലെ സഭയും വളരെയധികം വലഞ്ഞു.എ.ഡി 160ൽ, തന്റെ 86-ആം വയസ്സിൽ, പോളികാർപ്പ് ജീവനോടെ ചുട്ടുകൊല്ലപ്പെടുന്നതിനായി വിധിക്കപ്പെട്ടു.എന്നാൽ തീജ്വാലകൾ അദ്ദേഹത്തെ ഉപദ്രവിച്ചില്ല, ഒടുവിൽ ഒരു പടയാളി വന്ന് ഒരു കഠാരയാൽ അദ്ദേഹത്തെ കൊലപ്പെടുത്തുകയാണ് ഉണ്ടായത്.വിശുദ്ധന്റെ ശരീരം ദഹിപ്പിക്കാൻ ശതാധിപൻ ഉത്തരവിട്ടു. വിശ്വാസികൾ അദ്ദേഹത്തിന്റെ അസ്ഥികളും മറ്റും തിരുശേഷിപ്പായി ആദരിച്ച്‌പോന്നു.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/815
https://www.catholic.org/saints/saint.php?saint_id=99
https://www.roman-catholic-saints.com/st-polycarp.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount