1330ൽ ജനിച്ച ഈ വിശുദ്ധ സ്വീഡനിലെ വി.ബ്രിജീത്തയുടെ മകൾ ആയിരുന്നു. ഏഴാം വയസ്സിൽ അവൾ ഒരു ആശ്രമത്തിൽ ചേർക്കപ്പെട്ടു. പതിമൂന്നാം വയസ്സുവരെ ആശ്രമത്തിൽ കഴിഞ്ഞു കൂടിയ അവൾ പതിമൂന്നാം വയസ്സിൽ എഗേർഡ് എന്ന ഒരാളെ വിവാഹം ചെയ്തു. ചാരിത്ര്യശുദ്ധിയിൽ ജീവിക്കാൻ തീരുമാനിച്ച ഈ ദമ്പതിമാർ പ്രാർത്ഥനയിലും, ജീവകാരുണ്യപ്രവർത്തനങ്ങളിലും ഉൾപ്പെട്ടു. രോഗിയായിരുന്നു എഗേർഡ് അധികം താമസിക്കാതെ തന്നെ മരിച്ചു. പിന്നീട് 1349ൽ തന്റെ അമ്മയായ വി.ബ്രിജീത്തയോടൊപ്പം അവൾ റോമിലേക്ക് തീർഥാടനം നടത്തി. പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചും പാവങ്ങളെ സഹായിച്ചും ഉപവാസത്തിലും പ്രാർത്ഥനയിലും സമയം ചെലവഴിച്ചും ആ അമ്മയും മകളും അവിടെ ഏറെക്കാലം ജീവിച്ചു. അനേകമാത്മാക്കളെ ഈശോയിലേക്ക് അവർ അടുപ്പിച്ചു. തുടർന്ന് വിശുദ്ധ മരിക്കുകയും അമ്മയുടെ മൃതശരീരവുമായി കാതറിൻ സ്വീഡനിലേക്ക് പോവുകയും ചെയ്തു.അവിടെ തന്റെ അമ്മ തന്നെ സ്ഥാപിച്ച വാഡ്‌സ്‌റ്റേനാ മഠത്തില്‍ ബ്രിജിറ്റിന്റെ ശവസംസ്‌കാരം നടത്തി. പിന്നീട് ആ മഠത്തിന്റെ ചുമതല വഹിച്ചു അവിടെ തന്നെ കഴിഞ്ഞു. കാതറീന്റെയും ബ്രിജിറ്റിന്റെയും നാമത്തില്‍ ഒട്ടേറെ അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഈ അദ്ഭുതങ്ങളുടെ വെളിച്ചത്തില്‍ 1485ല്‍ പോപ്പ് ഇന്നസെന്റ് എട്ടാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=590
https://www.catholicnewsagency.com/saint/st-catherine-of-sweden-187
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount