1303ൽ സ്വീഡനിൽ ജനിച്ച വി.ബ്രിജീത്തയ്ക്ക് തന്റെ പത്താം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു. ഇക്കാലഘട്ടത്തിൽ അവൾക്ക് ക്രൂശിതനായ ഈശോയുടെ ഒരു ദർശനവുമുണ്ടായി.”ആരാണ് അങ്ങയെ ഇത്രയധികം ഉപദ്രവിച്ചത്? ” എന്ന കുഞ്ഞുബ്രിജീത്തയുടെ ചോദ്യത്തിന് “തന്നെ അവഗണിക്കുന്നവരും തന്റെ സ്നേഹം നിരസിക്കുന്നവരുമാണെന്ന്” ക്രൂശിതനായ ഈശോ മറുപടി പറഞ്ഞു.തന്റെ പതിനാലാം വയസിൽ നെരിസിയായിലെ രാജകുമാരനായിരുന്ന ഉള്‍ഫോയെ വിവാഹം ചെയ്ത വിശുദ്ധ തന്റെ ജീവിതമാതൃക കൊണ്ട് ഭര്‍ത്താവിനേയും ദൈവഭക്തിയിലധിഷ്ടിതമായ ഒരു ജീവിതത്തിലേക്ക് നയിച്ചു. വിശുദ്ധ ജന്മം നൽകിയ എട്ട് മക്കളിൽ ഒരാൾ വിശുദ്ധയായ കാതറിനാണ്.ഭർത്താവിന്റെ മരണശേഷം കൊട്ടാരത്തിലെ എല്ലാ ആഡംഭരങ്ങളും ഉപേക്ഷിച്ച വിശുദ്ധ തുടർന്ന് പ്രാർഥനയിലും ഉപവാസത്തിലും കഴിഞ്ഞുകൂടി.തന്റെ മകളായ വി. കാതറിനോടൊപ്പം റോമിൽ സുവിശേഷപ്രഘോഷണം നടത്തുകയും അനേകം ആത്മാക്കളെ യേശുവിലേക്ക് അടുപ്പിക്കുകയും ചെയ്തു.1346ൽ ബ്രിജറ്റൈൻസ് എന്ന സന്യാസസമൂഹം സ്ഥാപിച്ചു.തന്റെ മരണത്തിന് തൊട്ട് മുൻപ് വിശുദ്ധനാട് സന്ദർശിച്ച വിശുദ്ധയ്ക്ക് ഈശോയുടെ പീഡാനുഭവങ്ങളുടെ ദർശനങ്ങൾ ലഭിച്ചു.1373ൽ മരണമടഞ്ഞ വി. ബ്രിജീത്തയെ 1391ൽ ബോനിഫസ് ഒമ്പതാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.സ്വീഡന്റെ മധ്യസ്ഥയാണ് വി. ബ്രിജീത്ത.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=264
https://www.catholicnewsagency.com/saint/st-bridget-of-sweden-526
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount