റൂഹാ മൗണ്ട്: ക്രൈസ്തവർ ഉൾപ്പെടെയുള്ള അമുസ്ലീങ്ങൾക്കെതിരെ ഒരുകാലത്ത് സൗദിയിൽ വിദ്വേഷമുളവാക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ട് പോയിരുന്നത്. എന്നാൽ സൗദി അറേബ്യയിൽ ഇപ്പോൾ വര്‍ഗ്ഗീയ വിദ്വേഷ പ്രചരണത്തിനെതിരെ കാര്യമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്തു.
മതവിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന ഏതാണ്ട് ഇരുപത്തിയെട്ടോളം അധ്യായങ്ങളാണ് 2021-ലെ പാഠ്യപദ്ധതിയില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യുകയോ, ഭേദഗതി വരുത്തുകയോ ചെയ്തിരിക്കുന്നത്. അവിശ്വാസികളും ശത്രുക്കളുമായ ക്രിസ്ത്യാനികളോടും, യഹൂദരോടും സൗഹാര്‍ദ്ദം പുലര്‍ത്തരുതെന്നും, ക്രിസ്ത്യാനികളെ അപലപിക്കുകയും, അക്രമാസക്തമായ ജിഹാദ് പ്രോത്സാഹിപ്പിക്കുകയും യഹൂദര്‍ക്കെതിരെയുള്ള വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന പാഠഭാഗങ്ങളാണ് പ്രധാനമായും നീക്കം ചെയ്തിരിക്കുന്നത്.