1207ൽ ഹംഗറിയിലെ ഒരു രാജകുടുംബത്തിൽ ജനിച്ച വി.എലിസബത്ത് നാല് വയസുള്ളപ്പോൾതന്നെ തന്റെ ഭാവിവരനാകാൻ നിശ്ചയിക്കപ്പെട്ടിരുന്ന ലുഡ്വിഗ് പ്രഭുവിന്റെ കൊട്ടാരത്തിലേക്ക് വിദ്യാഭ്യാസത്തിനായി അയയ്ക്കപ്പെട്ടു.ഉറച്ച ദൈവഭക്തിയിൽ വളർന്നുവന്ന വിശുദ്ധ പതിനാലാം വയസിൽ ലുഡ്വിഗ് പ്രഭുവിനെ വിവാഹം ചെയ്തു. സന്തുഷ്ടമായിരുന്നു ആ ദാമ്പത്യവല്ലരിയിൽ മൂന്ന് മക്കൾ പിറന്നു. ദരിദ്രരോട് ഏറെ ഉദാരമായി പെരുമാറിയിരുന്ന വിശുദ്ധയുടെ ഉപവിപ്രവർത്തനങ്ങൾക്ക് ഭർത്താവിന്റെ പിന്തുണ ലഭിച്ചിരുന്നു. ലളിതമായ വസ്ത്രധാരണം നടത്തിയിരുന്ന വിശുദ്ധ പാവങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കുകയും രോഗികൾക്ക് ആശുപത്രി സ്ഥാപിക്കുകയും ചെയ്തിരുന്നു.1227ൽ പകർച്ചവ്യാധി ഉണ്ടായതിനെത്തുടർന്ന് ലുഡ്വിഗ് പ്രഭു മരണമടയുകയും ദുഃഖാർത്തയായ വിശുദ്ധ മറ്റൊരു വിവാഹം കഴിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.സ്വത്ത് ദുർവ്യയം ചെയ്തു എന്ന് പറഞ്ഞുകൊണ്ട് ഭർതൃവീട്ടുകാർ എലിസബത്തിനെ മക്കളോടൊപ്പം കൊട്ടാരത്തിൽനിന്ന് ഇറക്കിവിട്ടു.വലിയ ദാരിദ്ര്യം ഇക്കാലയളവിൽ അനുഭവിച്ചെങ്കിലും വിശുദ്ധ തിരികെ വീണ്ടും കൊട്ടാരത്തിൽ എത്തി. 1228ൽ ഫ്രാൻസിസ്കൻ മൂന്നാം സഭാംഗമായിത്തീർന്നു.
1231ൽ തന്റെ 24ആം വയസിൽ വിശുദ്ധ മരണമടഞ്ഞു.1235ൽ ഗ്രിഗറി ഒമ്പതാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=45
https://www.franciscanmedia.org/saint-of-the-day/saint-elizabeth-of-hungary/
http://www.pravachakasabdam.com/index.php/site/news/3210
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount