Saturday, April 13, 2024

1053 എപ്പിസോഡുകൾ പിന്നിട്ട ബിനോയി കരിമരുതിങ്കലച്ചന്റെ അനുദിന സന്ദേശങ്ങൾ കൂടുതൽ അനുഗ്രഹമാകട്ടെ. ഫാ. സേവ്യർ ഖാൻ വട്ടായിൽ.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനിലൂടെ നൽകപ്പെടുന്ന ദൈവാനുഗ്രഹത്തിന്റെ ചെറിയ സന്ദേശങ്ങൾ 1053 എപ്പിസോഡുകൾ പിന്നിടുന്നു. 1053 എപ്പിസോഡിലേയ്ക്ക് എത്തിയ ഈ ദിവസത്തിൽ അച്ചന്റെ എപ്പിസോഡുകൾ കൂടുതൽ അനുഗ്രഹമാകട്ടെ എന്ന് പ്രാർഥിച്ച് പ്രത്യേക അനുഗ്രഹം നൽകി അട്ടപ്പാടി റൂഹാ മൗണ്ടിൽ നിന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ.

ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനിലൂടെ ദൈവം ചെറിയ സന്ദേശങ്ങൾ നല്കാൻ തുടങ്ങിയിട്ട് ഏകദേശം 3 വർഷം പൂർത്തിയാകാൻ 42 എപ്പിസോഡുകൾ മാത്രം മതി. ഈ 3 വർഷത്തിനുള്ളിൽ ഈ ചെറിയ ദൈവവചന സന്ദേശങ്ങളിലൂടെ പതിനായിരങ്ങളാണ് അനുഗ്രഹം പ്രാപിച്ചിട്ടുള്ളത്. മനസാന്തരങ്ങളും രോഗശാന്തികളും തുടങ്ങി നിരവധി സാക്ഷ്യങ്ങളാണ് ഈ എപ്പിസോഡുകൾ കണ്ടതുവഴി ലഭിച്ചതായി ദൈവജനം സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. അനുദിനം മുടങ്ങാതെ അച്ചനിലൂടെ ദൈവവചനം പലരുടെയും ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു.

ആയിരാമത്തെ എപ്പിസോഡിൽ ബഹുമാനപ്പെട്ട വട്ടായിലച്ചനും ബിനോയി അച്ചനോടൊപ്പം ഉണ്ടായിരുന്നു. FR. BINOY KARIMARUTHINKAL എന്ന ഫേസ്ബുക്ക് പേജിലൂടെയും Fr. Binoy Karimaruthinkal Official എന്നയൂട്യൂബ് ചാനലിലൂടെയും എല്ലാദിവസവും വൈകിട്ട് 05:00 മണിക്കാണ് ദൈവവചന സന്ദേശം ദൈവജനത്തിനായി നൽകപ്പെടുന്നത്. 4 മിനിറ്റിനോടടുത്ത് മാത്രം സമയമുള്ള ഈ സന്ദേശങ്ങൾ പതിനായിരങ്ങളാണ് വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്ത് അനേകരിലേക്കെത്തിക്കുന്നത്.

1053 എപ്പിസോഡുകൾ പിന്നിട്ട ഇന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ പ്രത്യേക അനുഗ്രഹം ഈ ദൈവവചന സന്ദേശത്തിൽ പങ്കെടുക്കുന്നവർക്കായി നൽകി. തനിക്ക് ഹൃദയത്തിനിണങ്ങിയ സന്തതസഹചാരിയാണ് ബിനോയി അച്ചനെന്നും ദിവസവും മുടങ്ങാതെ ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് ബിനോയി അച്ചനിലൂടെ ദൈവം നൽകുന്ന ഈ വചനസന്ദേശമെന്നും തനിക്കുവേണ്ടിയും ബിനോയി അച്ചനുവേണ്ടിയും നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണമെന്നും വട്ടായിലച്ചൻ കൂട്ടിച്ചേർത്തു.

ബിനോയി അച്ഛന്റെ യുട്യൂബ് ചാനൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ കയറുക.

https://www.youtube.com/c/FrBinoyKarimaruthinkalOfficial

ബിനോയി അച്ഛന്റെ ഫേസ്ബുക്ക് പേജ് ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ കയറുക.

https://www.facebook.com/frbinoy.sehion

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111