Wednesday, February 21, 2024

2021ൽ കൊല്ലപ്പെട്ടത് 22 കത്തോലിക്കാ മിഷണറിമാർ.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: 2021 വർഷത്തിൽ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 22 കത്തോലിക്കാ മിഷണറിമാർ. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ കീഴിലുള്ള വാര്‍ത്താമാധ്യമമായ ‘ഫിദെസ് ന്യൂസ് ഏജന്‍സി’യാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ പകുതി പേരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. 13 വൈദികരും, ഒരു സന്യാസിയും, 2 കന്യാസ്ത്രീകളും, 6 അല്‍മായരുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട കത്തോലിക്ക മിഷ്ണറിമാരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇതില്‍ 6 വൈദികരും, 2 സന്യാസിനികളും, 2 അല്‍മായ മിഷ്ണറിമാരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. ലാറ്റിന്‍ അമേരിക്കയില്‍ 7 പേരും, ഏഷ്യയില്‍ 3 പേരും യൂറോപ്പില്‍ ഒരാളുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മിഷ്ണറിമാര്‍. 2000 മുതല്‍ 2020 വരെ ലോകമെമ്പാടുമായി 536 മിഷണറിമാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരിട്ട് പ്രേഷിതദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ വല്‍ക്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മാത്രമല്ല ഏതെങ്കിലും വിധത്തില്‍ അജപാലകപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കേ ക്രൂരമായി കൊല്ലപ്പെട്ട കത്തോലിക്കാ വിശ്വാസികളേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടുതല്‍ മിഷ്ണറിമാര്‍ കൊല്ലപ്പെടുന്ന കാര്യത്തില്‍ ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും മാറിമാറി ഒന്നാം സ്ഥാനത്ത് വരുന്ന പ്രവണതയാണ് സമീപ വര്‍ഷങ്ങളില്‍ കണ്ടുവരുന്നത്. എളുപ്പം പണം ഉണ്ടാക്കുവാനുള്ള കുറ്റവാളികളുടെ അത്യാഗ്രഹം മൂലമോ അല്ലെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിന്റെ ഭാഗമായോ തട്ടിക്കൊണ്ടുപോകലിനും, ക്രൂരമായ പീഡനത്തിനും ഇരയായിട്ടാണ് ആഫ്രിക്കയിലേയും, ലാറ്റിന്‍ അമേരിക്കയിലും ഇടവക വൈദികര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആഫ്രിക്കയില്‍ പ്രത്യേകിച്ച് നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണത്തേക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും തന്നെ പറയുന്നില്ല.

ആയുധധാരികളാല്‍ കൊല്ലപ്പെട്ടു എന്ന് മാത്രമേ പറയുന്നുള്ളൂ. യേശുക്രിസ്തുവിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹനമനുഭവിക്കുന്ന, പേര് പോലും നമുക്കറിയാത്തവരുടെ നീണ്ട പട്ടികയും ഇതോടൊപ്പം ചേര്‍ക്കേണ്ടതാണെന്ന്‍ പറഞ്ഞുകൊണ്ടാണ് ഫിദെസിന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. അതേസമയം ഇതര ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നു കൊല്ലപ്പെട്ട മിഷ്ണറിമാരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മിഷ്ണറിമാരുടെ എണ്ണം ഒരുപാട് മടങ്ങ് വലുതായിരിക്കുമെന്നാണ് പൊതുവിലുള്ള നിരീക്ഷണം.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111