അട്ടപ്പാടി: 2023 ജൂൺ 03 ആദ്യവെള്ളിയാഴ്ച അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നും വിദ്യാർത്ഥി വിദ്യാർത്ഥിനികളെ പരിശുദ്ധാത്മാവിന് പ്രതിഷ്ഠിച്ച് പുതിയ അധ്യയന വർഷത്തിലേക്ക് കുട്ടികളെ പ്രാർത്ഥിച്ചൊരുക്കുന്ന പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടുന്നു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്നു.
ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 09:00 മണിയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 02:00 മണിയ്ക്ക് സമാപിക്കുന്നു.