അട്ടപ്പാടി: മെയ് മാസത്തിലെ ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷൻ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് (2024 മെയ് 03 വെള്ളി) നടത്തപ്പെട്ടു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകിയ ഏകദിന കൺവെൻഷന് ആയിരങ്ങൾ പങ്കെടുത്തു.

രാവിലെ 08:00 മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച കൺവെൻഷൻ ഉച്ചകഴിഞ്ഞ് 03:00 മണിയ്ക്ക് ആരാധനയോടെ സമാപിച്ചു. ജപമാല, ദൈവസ്തുതിപ്പുകൾ, വചനപ്രഘോഷണം, വിശുദ്ധ കുർബാന, ആരാധന തുടങ്ങിയ ശുശ്രൂഷകളാണ് ഇന്നത്തെ കൺവെൻഷനിൽ നടത്തപ്പെട്ടത്. വിശുദ്ധ കുർബാനയ്ക്ക് ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM മുഖ്യകാർമികത്വം വഹിച്ചു. ഫാ. സാംസൺ ക്രിസ്റ്റി PDM, ഫാ. ടോം മേരി ഫ്രാൻസിസ് എന്നിവർ സഹകാർമികരായി. പൊതുവായ ശുശ്രൂഷകൾക്ക് ശേഷം ബഹുമാനപ്പെട്ട വൈദികർ ദൈവജനത്തെ കണ്ട് പ്രാർത്ഥിച്ചു.