അട്ടപ്പാടി: ഇറ്റലിയിലെ മിലാൻ കത്തീഡ്രലിൽ നിന്നും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ മനസ്സാക്ഷിയെ മരവിപ്പിക്കുന്നത്. കാരണം അഭയാർത്ഥികളായി കടന്നുവന്നവർ കത്തീഡ്രലിൽ കാണിച്ചുകൂട്ടിയത് എന്താണ്? ക്രൈസ്തവരുടെ പരിപാവനമായ വിശുദ്ധ സ്ഥലത്ത് പാട്ടും ഡാൻസുമായി അവർ എന്തെല്ലാം പേക്കൂത്തുകളാണ് കാണിച്ചുകൂട്ടിയത്. അഭയം കൊടുത്തവർക്കെതിരെ തിരിയാൻ അധികസമയം വേണ്ട എന്ന് ഇതിൽ നിന്നും വ്യക്തമാണ്. കാരണം ഇക്കാലമത്രയും അഭയം നേടിയ അഭയാർത്ഥികൾ അഭയം കൊടുത്ത രാജ്യത്തിനെതിരെ തിരിയുന്നത് നാം കണ്ടതാണ്. ഇനിയും സംഭവിക്കുന്നത് അങ്ങനെ തന്നെ ആയിരിക്കും. ഇറ്റലിയിലെ അഭയാർത്ഥികളുടെ ഈ പ്രകടനങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതുമാണ്.

അഭയം കൊടുക്കുന്ന രാജ്യങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള ഒരു മുൻകരുതൽ കൂടിയാണ് ഈ ദൃശ്യങ്ങൾ. അഭയം നേടി അവിടെ നിന്നും വളർന്ന് എണ്ണത്തിൽ കുറച്ച് ആയി എന്നറിയുമ്പോൾ ആ രാജ്യത്തിനെതിരെയും അവിടെയുള്ളവർക്കെതിരെയും അക്രമണങ്ങൾ അഴിച്ചുവിടുന്നത് സ്ഥിരം കാഴ്‌ചയായി മാറിക്കൊണ്ടിരിക്കുന്നു. ഇനിയും അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങളും ഭരണാധികാരികളും നല്ലതുപോലെ ചിന്തിച്ച് തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.