വത്തിക്കാൻ: ലോകത്ത് 364 മില്യൺ ക്രൈസ്തവർ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി വേട്ടയാടപ്പെടുന്നതായി വത്തിക്കാന്‍ വിദേശകാര്യമന്ത്രിയും സെക്രട്ടറിയുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘര്‍ വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച് നടത്തപ്പെട്ട കോൺഫറൻസിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതസ്വാതന്ത്ര്യം എന്നത് അടിസ്ഥാനപരമായ ആവശ്യമാണെന്നും ഏഴുപേരിൽ ഒരു വിശ്വാസി എന്ന തരത്തിൽ ക്രൈസ്തവർ പീഢിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് വിശ്വാസത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പീഢിപ്പിക്കപ്പെടുന്നത് ക്രൈസ്തവരാണെന്നും, 2023 ൽ ഇത് ക്രൈസ്തവർക്കും ക്രൈസ്തവ സംവിധാനങ്ങൾക്കുമെതിരെ വൻതോതിൽ ആക്രമണങ്ങൾ വർദ്ധിച്ചുവെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.