അട്ടപ്പാടി: അട്ടപ്പാടി സെഹിയോൻ ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷൻ ദൈവാനുഗ്രഹനിറവിൽ സമാപിച്ചു. ആയിരങ്ങൾ പങ്കെടുത്ത ജൂലൈ മാസത്തിലെ ആദ്യവെള്ളി കൺവെൻഷന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. രാവിലെ 08:00 മണിയ്ക്ക് ജപമാലയോട് കൂടി ആരംഭിച്ച കൺവെൻഷൻ ഉച്ചകഴിഞ്ഞ് 03:00 മണിയ്ക്ക് ആരാധനയോടെ സമാപിച്ചു.

ജപമാല, വചനപ്രഘോഷണം, ദൈവസ്തുതിപ്പുകൾ, വിശുദ്ധ കുർബാന, ആരാധന തുടങ്ങിയ ശുശ്രൂഷകളാണ് ഇന്നത്തെ കൺവെൻഷനിൽ നടത്തപ്പെട്ടത്. വിശുദ്ധ കുർബാനയ്ക്ക് ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചൻ മുഖ്യകാർമികത്വം വഹിച്ചു. പരിശുദ്ധ കുർബാനയുടെ ആരാധനയോടെ ഇന്നത്തെ കൺവെൻഷൻ സമാപിച്ചു.