അട്ടപ്പാടി: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് നടന്ന ആദ്യവെള്ളി കൺവെൻഷനിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തപ്പെട്ടു. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാവിലെ 08:30 ന് ആണ് ഇന്നത്തെ കൺവെൻഷൻ ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് ജപമാലയും ദൈവസ്തുതിപ്പുകളൂം വചനപ്രഘോഷണവും നടത്തപ്പെട്ടു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ ബലിയർപ്പണം നടത്തപ്പെട്ടു. ദിവ്യബലി മദ്ധ്യേ വയനാട്ടിൽ വേദനയനുഭവിക്കുന്ന ജനത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. ആരാധനയോടെ ഇന്നത്തെ ശുശ്രൂഷകൾ സമാപിച്ചു.