അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ ആത്മീയ നേതൃത്വത്തിൽ അനോയ്ന്റിങ് ഫയർ കാത്തലിക് മിനിസ്ട്രീസ് (AFCM) നയിക്കുന്ന വിശ്വാസത്തിന്റെ വാതിൽ (PORTA FEDEI) തത്സമയ വചന ശുശ്രൂഷ 2024 സെപ്റ്റംബർ 01 മുതൽ 07 വരെയുള്ള ദിവസങ്ങളിൽ ഷെക്കെയ്ന ന്യൂസിൽ ലൈവായി നടത്തപ്പെടുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനൊരുക്കമായി നടത്തപ്പെടുന്ന ഈ ശുശ്രൂഷയിൽ സഭയുടെ സമ്പന്നമായ വിശ്വാസ ഉറവിടങ്ങളിലൂടെ മാതാവിന്റെ ജനനത്തിരുനാൾ ആഘോഷിക്കുവാൻ നമുക്കൊരുങ്ങാം. ഷെക്കെയ്ന ന്യൂസിൽ സെപ്റ്റംബർ 01 മുതൽ 07 വരെ രാത്രി 09:30 മുതൽ 10:30 വരെയാണ് ശുശ്രൂഷ നടത്തപ്പെടുന്നത്. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടൊപ്പം ഫാ. ബിനോയി കരിമരുതിങ്കൽ PDM, സിസ്റ്റർ എയ്മി എമ്മാനുവേൽ ASJM, ബ്രദർ സന്തോഷ് കരുമാത്ര തുടങ്ങിയവരും ശുശ്രൂഷ നയിക്കുന്നു.