അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്യാൻബെറ ഹോളി സ്പിരിറ്റ് കൺവെൻഷൻ ഇന്നലെ സമാപിച്ചു. 2024 സെപ്റ്റംബർ 20 ന് ആരംഭിച്ച് 3 ദിവസം നീണ്ടുനിന്ന കൺവെൻഷനാണ് ഇന്നലെ (2024 സെപ്റ്റംബർ 22) സമാപിച്ചത്. ദൈവജനത്തിന് വലിയ അനുഗ്രഹമായി മാറിയ കൺവെൻഷൻ സെന്റ് അൽഫോൻസാ സീറോ മലബാർ പാരിഷിന്റെ ആഭിമുഖ്യത്തിൽ ആണ് നടത്തപ്പെട്ടത്.