അട്ടപ്പാടി: ഇന്ന് (2024 നവംബർ 01) അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെട്ട ആദ്യവെള്ളി കൺവെൻഷൻ സമാപിച്ചു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. രാവിലെ 08:00 മണിക്ക് ജപമാലയോട് കൂടി ശുശ്രൂഷകൾ ആരംഭിച്ചു. വചനപ്രഘോഷണം, ദൈവസ്തുതിപ്പുകൾ, വിശുദ്ധ കുർബാന, ആരാധന തുടങ്ങിയ ശുശ്രൂഷകൾ നടത്തപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. സാംസൺ മണ്ണൂർ PDM, ഫാ. ടോം തുരുത്തേൽപറന്നോലിൽ, ഫാ. സജു വടക്കേത്തല എന്നിവർ സഹകാർമികരായി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുശ്രൂഷകൾ പൊതുവായ ശുശ്രൂഷകൾ സമാപിച്ചു. തുടർന്ന് ബഹുമാനപ്പെട്ട വൈദികർ ദൈവജനത്തെ കണ്ട് പ്രാർത്ഥിച്ചു.