അട്ടപ്പാടി: കുറ്റിക്കാട് പരേതനായ Ex. MLA. പഞ്ഞിക്കാരൻ കുഞ്ഞിതോമൻ മകൻ പോൾ (74 )(സിസ്റ്റർ ബെനീറ്റ CMC യുടെ സഹോദരൻ) നിര്യാതനായി. വാർധക്യസഹജമായ ക്ഷീണത്തിൽ വിശ്രമത്തിലായിരുന്നു. കുറ്റിക്കാട് ഫാർമേഴ്‌സ് കോ – ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടർ ആണ്. അട്ടപ്പാടിസെഹിയോനിലെ സിസ്റ്റർ ബെനീറ്റ സി എം സി യുടെ ഇളയ സഹോദരനാണ് ഇദ്ദേഹം.

സിസ്റ്റർ ബെനീറ്റ സി എം സി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ആരംഭം മുതൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടൊപ്പം ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അഹോരാത്രം ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന സിസ്റ്റർ ആണ്. സെഹിയോൻ ധ്യാനകേന്ദ്രത്തിലും അട്ടപ്പാടി കൽക്കുരിശുമലയിലും PDM ലും വരുന്ന ദൈവജനത്തിനുവേണ്ടി രാപകൽ സ്പിരിച്വൽ ഷെയറിംഗ് നടത്തുന്നതിലും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലും ഇന്നും പ്രായത്തെ മറന്ന് ബെനീറ്റാമ്മ പ്രത്യേക താല്പര്യം കാണിക്കുന്നു.

സഹോദരന്റെ വേർപാടിൽ ദുഃഖിക്കുന്ന ബെനീറ്റാമ്മയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ സെഹിയോനും, PDM കുടുംബവും, ASJM സിസ്റ്റേഴ്സും, ലോകം മുഴുവനുമുള്ള AFCM കമ്മ്യൂണിറ്റികളും പങ്കുചേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. മൃത സംസ്കാരകർമ്മം നാളെ (28-11-2024 വ്യാഴാഴ്ച) 4:00 മണിക്ക് കുറ്റിക്കാട് സെന്റ് :സെബാസ്റ്റ്യൻസ് ഫോറോനാ പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.