അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിൻ്റെ ശുശ്രൂഷകളിൽ രണ്ടു പതിറ്റാണ്ടായി ശക്തമായി ദൈവരാജ്യ ശുശ്രൂഷകൾ ചെയ്ത മാനുവൽ പടിക്കവീട്ടിൽ ബ്രദർ ഇന്നലെ (25/12/2024) നിര്യാതനായി. തുടക്ക കാലം മുതൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിൽ അച്ചനോടൊപ്പം സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകളിലൂം പുറമെയുള്ള കൺവെൻഷൻ ശുശ്രൂഷകളിലും സഹായിച്ചിരുന്നു. പിന്നീട് വർഷങ്ങളോളം മദ്ധ്യസ്ഥ പ്രാർത്ഥന ശുശ്രൂഷയുടെ ചുമതല വഹിച്ചു. അതോടൊപ്പം കന്നഡ മിനിസ്‌ട്രീസിൻ്റെ ശുശ്രൂഷകളും coordinate ചെയ്തിരുന്നു. ശുശ്രൂഷ ആരംഭിച്ച കാലം മുതൽ അട്ടപ്പാടി കള്ളമലയിൽ ആയിരുന്നു വർഷങ്ങളോളം താമസിച്ചത് . ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചുരുങ്ങിയ കാലഘട്ടമായി കാസർഗോഡ് രാജപുരം ഇടവകയിൽ ആണ് താമസിച്ചിരുന്നത്. ക്രിസ്തുമസ് രാത്രി വരെ കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി ചിലവഴിച്ച ശേഷം രാത്രിയിൽ നിര്യാതനാവുകയാണ് ചെയ്തത്.
അട്ടപ്പാടി സെഹിയോൻ ധ്യാനം കേന്ദ്രത്തിൽ വന്നിരുന്ന അനേകരുടെ മാനസാന്തരത്തിന് മാനുവൽ സഹോദരൻ്റെ ശുശ്രൂഷകൾ കാരണമായി. അട്ടപ്പാടി ശുശ്രൂഷകൾ നെഞ്ചിലേറ്റിയ മാനുവൽ സഹോദരന് അട്ടപ്പാടി ജനതയുടെ ആദരാഞ്ജലികൾ. അട്ടപ്പാടി PDM മോണസ്‌ട്രിയിൽ മാനുവൽ ചേട്ടൻ്റെ ആത്മ ശാന്തിക്ക് വേണ്ടിയുള്ള പ്രത്യേക അനുസ്മരണവും ബലിയർപ്പണവും പ്രാർത്ഥനകളും നടന്നിരുന്നു. ബഹുമാനപ്പെട്ട വട്ടായിൽ അച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. PDM ബ്രദേഴ്സും മറ്റു PDM ശുശ്രൂഷകരും സന്നിഹിതരായിരുന്നു.