അട്ടപ്പാടി: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആദ്യകാല ശുശ്രൂഷകരിൽ ഒരാളായ പുളിക്കൽ ചാക്കോ ചേട്ടൻ ദൈവസന്നിധിയിലേക്ക് യാത്രയായി. അട്ടപ്പാടി സെഹിയോന്റെ ആരംഭകാലത്തിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടും സെഹിയോനിലെ മറ്റു വൈദികരോടും ശുശ്രൂഷകരോടുമൊപ്പം ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കുവേണ്ടി ചാക്കോ ചേട്ടൻ ശക്തമായി ശുശ്രൂഷ ചെയ്തിരുന്നു.
പാലക്കാട് രൂപതയിലെ എടത്തനാട്ടുകര ഇടവകാംഗമാണ് ചാക്കോ ചേട്ടൻ. ചാക്കോ ചേട്ടന്റെ മൃതശരീരം നാളെ (31/12/2024) രാവിലെ 09:00 മണിയ്ക്ക് കോട്ടപ്പള്ളയിൽ ഉള്ള ഭവനത്തിൽ എത്തിക്കും. നാളെ വൈകിട്ട് 04:00 മണിയ്ക്ക് മൃതസംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിക്കും. ചാക്കോ ചേട്ടന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം സെഹിയോൻ കുടുംബം മുഴുവനും, AFCM ശുശ്രൂഷകരും, ASJM സിസ്റ്റേഴ്സും, PDM വൈദികരും, ബ്രദേഴ്സും പങ്കുചേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അട്ടപ്പാടി PDM മൊണാസ്ട്രിയിൽ നിന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ചാക്കോ ചേട്ടന്റെ വേർപാടിൽ പ്രത്യേക അനുശോചനം അറിയിച്ചു. അതോടൊപ്പം നാളെ (31/12/2024) രാവിലെ PDM മൊണാസ്ട്രി ചാപ്പലിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ ചാക്കോ ചേട്ടനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതായും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ അറിയിച്ചു.
സാധിക്കുന്ന എല്ലാവരും പ്രത്യേകിച്ച് ചാക്കോ ചേട്ടനോടൊപ്പം സെഹിയോൻ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുള്ള ശുശ്രൂഷകർ മുഴുവനും നാളെ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കുചേരാൻ സേവ്യർ ഖാൻ വട്ടായിലച്ചൻ വാട്ട്സ് ആപ്പിലൂടെ നൽകിയ പ്രത്യേക സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.