അട്ടപ്പാടി: അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിൻ്റെ ശുശ്രൂഷകളിൽ രണ്ടു പതിറ്റാണ്ടായി ശക്തമായി ദൈവരാജ്യ ശുശ്രൂഷകൾ ചെയ്ത മാനുവൽ പടിക്കവീട്ടിൽ ബ്രദറിന്റെ മൃതസംസ്കാര ശുശ്രൂഷകൾ ഇന്നലെ (29/12/2024) കാസർഗോഡ് രാജപുരം ഇടവകയിൽ നടത്തപ്പെട്ടു.
ബ്രദറിന്റെ മൃതസംസ്കാര ശുശ്രൂഷകളിൽ സംബന്ധിച്ച് പ്രാർത്ഥിക്കുന്നതിനായി അട്ടപ്പാടിയിൽ നിന്നും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും, ബഹുമാനപ്പെട്ട ആന്റണി നെടുംപുറത്ത് അച്ചനും, PDM ബ്രദേഴ്സും, അനവധി ശുശ്രൂഷകരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള AFCM ശുശ്രൂഷകരും രാജപുരത്തുള്ള ബ്രദറിന്റെ ഭവനത്തിൽ ഇന്നലെ എത്തിച്ചേരുകയും പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.