അട്ടപ്പാടി: അട്ടപ്പാടി PDM റൂഹാ മൗണ്ട് മോണസ്ട്രി സന്ദർശിക്കുന്നതിനും വൈദിക വിദ്യാർത്ഥികളെ കണ്ട് പ്രാർത്ഥിക്കുന്നതിനുമായി അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഇന്ന് അട്ടപ്പാടി PDM റൂഹാ മൗണ്ടിൽ എത്തിച്ചേർന്നു. അഭിവന്ദ്യ പിതാവ് വൈദിക വിദ്യാർത്ഥികളോടൊപ്പം ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയും പുതുവത്സരാശംസകൾ നേരുകയും ചെയ്തു.
കത്തോലിക്കാ സഭയുടെ ശക്തികേന്ദ്രങ്ങൾ എന്നത് മോണസ്ട്രികൾ ആണെന്നും മോണസ്ട്രികൾ ഇല്ലാതാവുന്നത് കത്തോലിക്കാ സഭയ്ക്ക് വലിയ നഷ്ടമാണെന്നും അഭിവന്ദ്യ പിതാവ് ഓർമിപ്പിച്ചു. കത്തോലിക്കാ സഭയിലെ വിശ്വാസികളെ ആരാധനക്രമ പക്വതയിലേക്ക് നയിക്കുന്നതിനുള്ള ഉത്തരവാദിത്വം മോണസ്ട്രികൾക്കുണ്ട് എന്നും അഭിവന്ദ്യ പിതാവ് വ്യക്തമാക്കി.