അട്ടപ്പാടി: അട്ടപ്പാടി PDM റൂഹാ മൗണ്ടിലെ അഡ്മിനിസ്ട്രേറ്റർ C K ജോസഫിന്റെ (കാമറ ജോസഫ്) ചാച്ചൻ കുര്യാക്കോസ് (86) ചെമ്പോത്തനാടിയിൽ നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (20 -07 -2024 ശനി) രാവിലെയാണ് അദ്ദേഹം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്.

മൃതസംസ്കാര ശുശ്രൂഷകൾ നാളെ (21-07-2024 ഞായർ) 11:30 ന് കാരറ ഗുഡ്ഡയൂരുള്ള മകൻ ലിജോയുടെ ഭവനത്തിൽ ആരംഭിച്ച് കാരറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു. അട്ടപ്പാടി PDM റൂഹാ മൗണ്ടിലെ അഡ്മിനിസ്ട്രേറ്ററായ C K ജോസഫ് വർഷങ്ങളായി ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ കൂടെ ശുശ്രൂഷ ചെയ്യുന്നു.

കുടുംബത്തിന്റെ ദുഃഖത്തിൽ PDM വൈദികരും, ബ്രദേഴ്സും, ASJM സിസ്റ്റേഴ്സും, ലോകമെമ്പാടുമുള്ള AFCM കുടുംബാംഗങ്ങളും പങ്കുചേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.