Preachers of Divine Mercy Monastery രൂപമെടുത്തപ്പോൾ അതിനുവേണ്ടി ദൈവം തിരഞ്ഞെടുത്ത ആദ്യത്തെ സ്ഥലമാണ് അട്ടപ്പടിയിലെ പഴത്തോട്ടം എന്ന് അറിയപ്പെടുന്ന നോർത്ത് പാടവയൽ എന്ന ഭൂപ്രദേശം. താവളം ടൗണിൽ നിന്ന് ഊട്ടി റൂട്ടിൽ മൂന്നര കിലോമീറ്റർ യാത്ര ചെയ്തു കഴിയുമ്പോൾ ഭവാനി പുഴയുടെ തീരത്ത് പ്രകൃതി ഭംഗിയും ആത്മീയതയും നിറഞ്ഞു നിൽക്കുന്ന പ്രശാന്ത സുന്ദരമായ കുന്നിൻ ചെരുവിൽ PDM അട്ടപ്പാടി മോണസ്റ്ററി നിങ്ങൾക്ക് സ്വാഗതം അരുളുന്നു. വൈദീക വിദ്യാർത്ഥികളുടെ പരിശീലനമാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. എങ്കിലും ഇവിടെ സ്ഥിതി ചെയ്യുന്ന ഡിവൈൻ മേഴ്‌സി പള്ളിയിൽ ദിനംതോറും വിശ്വാസികൾ അവരുടെ ഹൃദയഭാരങ്ങളുമായി വന്നു പ്രാർത്ഥിച്ചു പോകുന്നു.
2018 ഏപ്രിൽ 24 ന് PDM സ്ഥാപിതമായി. 2018 ഏപ്രിൽ 28 ന് ആദ്യത്തെ ബാച്ച് പരിശീലനത്തിലേക്ക് പ്രവേശിച്ചു. 2018 ഡിസംബർ 4 ന് നോർത്ത് പാടവയലിൽ PDM ന്റെ ആദ്യ ഭവനത്തിന് ആരംഭം കുറിച്ചു. ഇവിടെ വെച്ചാണ് PDM ന്റെ ആത്മപാലകരായ വട്ടായിലച്ചനും ബിനോയച്ചനും നിത്യവ്രതത്തിനു മുമ്പുള്ള പ്രാർത്ഥനാ ദിനങ്ങൾ പൂർത്തിയാക്കിയത്. 2020 മെയ് 3, വി. ബർത്തലോമിയോ സ്ലീഹായുടെ തിരുനാൾ ദിവസം, ഇവിടുള്ള ലൂർദ് മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ വെച്ചാണ് മാർ ജേക്കബ് മനത്തോടത് പിതാവിന്റെ കാർമ്മികത്വത്തിൽ PDM മോണസ്റ്ററിയുടെ ആദ്യ അംഗങ്ങളായി ഈ വൈദീകർ നിത്യവ്രതം ചെയ്തത്.
ഈ മോണസ്റ്ററിയെക്കുറിച്ച് അറിയാനും ഇവിടെ ചേർന്ന് വൈദീകരാകാനും ആഗ്രഹിക്കുന്നവർക്കായി അഡ്രെസ്സും phone നമ്പറും ചുവടെ ചേർക്കുന്നു.
PDM Attapady Monastery
North Padavayal
Paloor PO
Palakkad – 678582
Email: pdmcentraloffice@gmail.com
Website: www.preachersofdivinemercy.org