Preachers of Divine Mercy മോണസ്ട്രിയുടെ അഞ്ചാമത്തെ ബാച്ചിന്റെ Vestition 2025 ജനുവരി 06 ന് അട്ടപ്പാടിയിൽ വെച്ച് നടത്തപ്പെട്ടു. തിരുക്കർമ്മങ്ങൾക്ക് മാർ ജേക്കബ് മനത്തോടത്ത് പിതാവ് മുഖ്യകാർമികത്വം വഹിച്ചു. ദൈവകരുണയെ പ്രഘോഷിക്കാൻ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ്, ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിൽ PDM, ബഹുമാനപ്പെട്ട ബിനോയ് കരിമരുതിങ്കൽ PDM, സിസ്റ്റർ എയ്മി എമ്മാനുവേൽ ASJM എന്നിവരിലൂടെ അട്ടപ്പാടിയിൽ രൂപം കൊണ്ട താപസ സമൂഹമായ Preachers of Divine Mercy Monastery യിലെ അഞ്ചാമത്തെ ബാച്ചിലെ 4 വൈദികവിദ്യാർത്ഥികളാണ് തങ്ങളുടെ ഒരു വർഷം നീണ്ട നൊവിഷ്യേറ്റ് കാലഘട്ടത്തിനുശേഷം ആദ്യവ്രതം ചെയ്ത് താപസസമൂഹത്തിന്റെ ഔദ്യോഗിക വസ്ത്രമായ ളോഹ സ്വീകരിച്ചത്.