അട്ടപ്പാടി: Preachers of Divine Mercy മോണസ്ട്രിയുടെ ഏഴാമത്തെ ബാച്ചിന്റെ പോസ്റ്റുലൻസി പ്രവേശനം ഇന്നലെ (2025 ജനുവരി 08) അട്ടപ്പാടി റൂഹാമൗണ്ടിലെ സെന്റ് ഡൊമിനിക് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും, ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൾ അച്ചനും പോസ്റ്റുലൻസി പ്രവേശന കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. പോസ്റ്റുലൻസി ഏഴാമത്തെ ബാച്ചിലേയ്ക്ക് 09 വൈദികവിദ്യാർത്ഥികളാണ് പ്രവേശിച്ചിരിക്കുന്നത്.