ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നയിക്കുന്ന ഇരുപത്തിയേഴാമത്‌ കൂനമ്മാവ് മേഖല അഭിഷേകാഗ്നി കൺവെൻഷൻ നാളെ (2025 ജനുവരി 10) ആരംഭിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ ജനുവരി 14 ന് ആണ് സമാപിക്കുന്നത്. വൈകിട്ട് 05:00 മണി മുതൽ 09:00 മണി വരെയാണ് കൺവെൻഷൻ സമയം. പുത്തൻപള്ളി സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് കൺവെൻഷൻ നടത്തപ്പെടുന്നത്.