ഇരുപത്തിയേഴാമത് കൂനമ്മാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്ന് (2025 ജനുവരി 10) ആരംഭിച്ചു. വരാപ്പുഴ അതിരൂപത ചാൻസിലർ വെരി. റെവ. ഫാ. എബിജിൻ അറയ്ക്കൽ തിരി തെളിയിച്ചു. തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു. സെന്റ് ജോർജ് ചർച്ച് പുത്തൻപള്ളി വികാരി ബഹുമാനപ്പെട്ട ഫാ. അലക്സ് കാട്ടേഴത്ത് എല്ലാവരെയും സ്വാഗതം ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ വചനശുശ്രൂഷകളും ആരാധനയും നടത്തപ്പെട്ടു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ ജനുവരി 14 ന് സമാപിക്കും.